മുത്തലാഖ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന കുഞ്ഞാലിക്കുട്ടിയോട് രാജി ആവശ്യപ്പെടണമെന്ന് കെ ടി ജലീല്‍
മലപ്പുറം: (www.kvartha.com 28.12.2018) മുത്തലാഖ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന കുഞ്ഞാലിക്കുട്ടിയോട് മുസ്ലീം ലീഗ് രാജി ആവശ്യപ്പെടണമെന്ന് മന്ത്രി കെ ടി ജലീല്‍. ഇത് മുസ്ലീം ലീഗിന്റെ ചരിത്രത്തിലെ കറുത്ത അദ്ധ്യായമാണെന്നും മന്ത്രി പറഞ്ഞു. ബിസിനസിലാണ് താല്‍പര്യമെങ്കില്‍ കുഞ്ഞാലിക്കുട്ടി അതു ചെയ്യട്ടെ. മലപ്പുറത്ത് വീണ്ടും കുഞ്ഞാലിക്കുട്ടി മത്സരിച്ചാല്‍ പണ്ട് മഞ്ചേരിയില്‍ തോറ്റ കെ പി എ മജീദിന്റെ അനുഭവമാവും ഉണ്ടാവുകയെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.
കുഞ്ഞാലിക്കുട്ടി സുഹൃത്തായ പ്രവാസിയുടെ മകന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ നാട്ടില്‍ത്തങ്ങിയെന്നാണ് വ്യക്തമാകുന്നത്. ഐഎന്‍എല്ലിന്റെ ആരോപണങ്ങള്‍ക്കടക്കം മറുപടി കുഞ്ഞാലിക്കുട്ടി തന്നെ നല്‍കുമെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പ്രതികരിച്ചു. വിവാദത്തോട് കുഞ്ഞാലിക്കുട്ടി തന്നെയാണ് പ്രതികരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുത്തലാഖ് ബില്ല് വ്യാഴാഴ്ചയാണ് ലോക്‌സഭയില്‍ പാസായത്. ബില്ലില്‍ നടത്തിയ വോട്ടെടുപ്പ് കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ ബഹിഷ്‌കരിച്ചപ്പോള്‍ സിപിഎമ്മും ആര്‍എസ്പിയുടെ എന്‍ കെ പ്രേമചന്ദ്രനും എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയും ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു. മുസ്ലിം ലീഗ് നേതാവായ കുഞ്ഞാലിക്കുട്ടിയാകട്ടെ വോട്ടെടുപ്പും ചര്‍ച്ചയും നടന്നപ്പോള്‍ പാര്‍ലിമെന്റില്‍ ഉണ്ടിയിരുന്നതേയില്ല.
Keywords: Kerala, Malappuram, News, K.T Jaleel, P.K.Kunhalikutty, Politics, Lok Sabha, KT Jaleel against PK Kunhalikkutty on triple Twalaq bill

Powered by Info News For You

Comments
Post a Comment