തൈക്കോണ്ടോയില്‍ നാലു സ്വര്‍ണ മെഡല്‍ നേടി അഭിമാനമായി മേഘ്‌നാ നിഷാന്തും വിസ്മയയും

കാഞ്ഞങ്ങാട്: (www.kasargodvartha.com 13.12.2018) തൈക്കോണ്ടോ മത്സരങ്ങളില്‍ മിന്നുന്ന വിജയം നേടി മേഘ്‌നാ നിഷാന്തും വിസ്മയയും മേലാങ്കോട്ട് എ.സി. കണ്ണന്‍ നായര്‍ സ്മാരക ഗവ. യു.പി. സ്‌കൂളിന്റെ അഭിമാനമായി. വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മേഘ്‌ന നിഷാന്ത് മണിപ്പൂരില്‍ നടന്ന ദേശീയ തൈക്കോണ്ടോ മത്സരത്തില്‍ മികച്ച വിജയം നേടി തിരിച്ചു വന്ന ദിവസം തന്നെ കാഞ്ഞങ്ങാട് കഴിഞ്ഞ ദിവസം സമാപിച്ച സംസ്ഥാന അമേച്വര്‍ തൈക്കോണ്ടോ മത്സരത്തില്‍ പുംസെ ഇനത്തിലും മുപ്പത്തിയെട്ട് കിലോഗ്രാം വിഭാഗത്തിലും സ്വര്‍ണമെഡല്‍ നേടി മത്സരത്തിലെ താരമായി.

ആറാം ക്ലാസില്‍ പഠിക്കുന്ന മേഘ്‌ന കഴിഞ്ഞ മൂന്നു വര്‍ഷമായി കാഞ്ഞങ്ങാട്ടെ തൈക്കോണ്ടോ ട്രെയിനിംഗ് സെന്ററില്‍ ബി.ഐ. പ്രകാശന്റെ ശിക്ഷണത്തിലാണ്. ദുര്‍ഗാ ഹൈ സ്‌കൂളിനടുത്ത് താമസിക്കുന്ന ചിറ്റാരിക്കല്‍ ബി.ആര്‍.സി.യിലെ പരിശീലകന്‍ നിഷാന്തിന്റെയും മൃദുലയുടെയും മകളാണ്. ആറാം ക്ലാസില്‍ തന്നെ പഠിക്കുന്ന വിസ്മയയും അമേച്വര്‍ മീറ്റില്‍ സ്വര്‍ണമെഡല്‍ നേടി. വെള്ളിക്കോത്ത് തൈക്കോണ്ടോ ട്രെയിനിംഗ് സെന്ററില്‍ വി.വി. മധുവിന്റെ കീഴിലാണ് പരിശീലനം നേടുന്നത്. രണ്ട് പേരും ജനുവരി പന്ത്രണ്ട് മുതല്‍ സിക്കിമില്‍ നടക്കുന്ന ദേശീയ മത്സരത്തില്‍ സംസ്ഥാനത്തെ പ്രതിനിധീകരിക്കും. വിസ്മയ പള്ളോട്ടെ സതീശന്റെയും സാവിത്രിയുടെയും മകളാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Sports, Gold medal for Meghna and Vismaya in Taekwondo championship
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?