ബി.ജെ.പിയെ മാറ്റി നിര്‍ത്തണം: കോണ്‍ഗ്രസിനെ പിന്തുണച്ച് മായാവതി

ന്യൂഡല്‍ഹി (www.evisionnews.co): മധ്യപ്രദേശിലും രാജസ്ഥാനിലും ബി.എസ്.പി കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്ന് മായാവതി പ്രഖ്യാപിച്ചു. ബി.ജെ.പിയെ മാറ്റിനിര്‍ത്താനാണ് കോണ്‍ഗ്രസിനെ പിന്തുണക്കുന്നതെന്നും അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ബി.ജെ.പിയെ പരാജയപ്പെടുത്താനാണ് ജനങ്ങള്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത്. കോണ്‍ഗ്രസിന്റെ ജയത്തെ കുറച്ചു കാട്ടി അവര്‍ പറഞ്ഞു. ബി.ജെ.പിയെ അധികാരത്തില്‍ നിന്നിറക്കുക എന്നത് തന്നെയായിരുന്നു ആത്യന്തികമായി ബി.എസ്.പിയുടേയും ലക്ഷ്യം. ബി.ജെ.പി എങ്ങിനെയും മാറ്റി നിര്‍ത്തണം. അതിനാലാണ് ആശയപരമായി നിരവധി വ്യത്യാസങ്ങളുണ്ടായിട്ടും കോണ്‍ഗ്രസിനെ പിന്തുണക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഛത്തിസ്ഗഢിലൊഴികെ എല്ലാ സംസ്ഥാനങ്ങളിലും ബി.എസ്.പി നല്ല പ്രകടനമാണ് കാഴ്ചവച്ചതെന്നു പറഞ്ഞ മായാവതി അതിന് പ്രവര്‍ത്തകരെ അഭിനന്ദിച്ചു
Powered by Info News For You
Comments
Post a Comment