അഖിലേഷ് യാദവിന് തന്നെ വോട്ടു ചെയ്യുമെന്നു ഭിന്നശേഷിക്കാരന്‍; കയ്യിലുണ്ടായിരുന്ന വടിയുപയോഗിച്ച് യുവാവിന്റെ വായില്‍ കുത്തി ഭീഷണിപ്പെടുത്തി ബി ജെ പി നേതാവിന്റെ അതിക്രമം

ലഖ്നൗ: (www.kvartha.com 26.12.2018) സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന് വോട്ടു ചെയ്യുമെന്നു പറഞ്ഞ ഭിന്നശേഷിക്കാരന് നേരെ അക്രമം നടത്തിയ ബി ജെ പി നേതാവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഉത്തര്‍പ്രദേശിലെ സംഭാലില്‍ കഴിഞ്ഞദിവസമാണ് സംഭവം. ബി ജെ പി നേതാവായ മൊഹമ്മദ് മിയാനാണ് ഭിന്നശേഷിക്കാരനെ ഉപദ്രവിച്ചത്.

ഇരുപത്തിരണ്ടുകാരനായ മനോജ് ഗുജ്ജറാണ് അതിക്രമത്തിനിരയായതെന്നാണ് റിപ്പോര്‍ട്ട്. അഖിലേഷ് യാദവിന് വോട്ടു ചെയ്യുമെന്നു പറഞ്ഞ ഭിന്നശേഷിക്കാരനായ യുവാവിനെ കയ്യിലുണ്ടായിരുന്ന വടിയുപയോഗിച്ച് യുവാവിന്റെ വായില്‍ കുത്തുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു.

BJP leader shoves stick inside disabled man's mouth for saying he'll support Akhilesh Yadav, BJP, News, Politics, Video, Media, Report, Controversy, Threatened, National

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മുദ്രാവാക്യം വിളിച്ചതും അഖിലേഷ് യാദവിനേ വോട്ടു ചെയ്യൂവെന്ന് പറഞ്ഞതുമാണ് മൊഹമ്മദിനെ പ്രകോപിപ്പിച്ചതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിന്റെ വീഡിയോ മാധ്യമപ്രവര്‍ത്തകനായ പീയുഷ് റായി ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: BJP leader shoves stick inside disabled man's mouth for saying he'll support Akhilesh Yadav, BJP, News, Politics, Video, Media, Report, Controversy, Threatened, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?