ബാങ്ക് അക്കൗണ്ടുകള്‍ക്കും, സിം കണക്ഷനുകള്‍ക്കും ഇനി മുതല്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമില്ല
ന്യൂഡല്‍ഹി: (www.kvartha.com 18.12.2018) ബാങ്ക് അക്കൗണ്ടുകള്‍ക്കും, സിം കണക്ഷനുകള്‍ക്കും ഇനി മുതല്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമില്ല. ഇത് സംബന്ധിച്ച നിയമ ഭേദഗതിക്ക് തിങ്കളാഴ്ച ചേര്‍ന്ന കാബിനറ്റ് യോഗം അംഗികാരം നല്‍കി. സെപ്തംബര്‍ 26ലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി. കൂടാതെ ഇത്തരം ആവശ്യങ്ങള്‍ക്കായി ജനങ്ങള്‍ക്ക് മറ്റ് ഏത് തിരിച്ചറിയല്‍ രേഖകളും ഉപയോഗിക്കാവുന്നതുമാണ്.
ജനങ്ങള്‍ക്കു സേവനം നല്‍കാന്‍ ആധാര്‍ നമ്പര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആവശ്യപ്പെടാമെന്ന ആധാര്‍ നിയമത്തിലെ 57-ാം വകുപ്പ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ടെലഗ്രാഫ് ആക്ടിലും പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് ആക്ടിലുമാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. ആധാര്‍ വിവരങ്ങള്‍ നല്‍കാതെ തന്നെ ഉപയോക്താക്കള്‍ക്ക് സിം എടുക്കാന്‍ സാധിക്കും. അതുപോലെ ബാങ്ക് അക്കൗണ്ട് എടുക്കുമ്പോള്‍ കെ.വൈ.സി ഓപ്ഷനില്‍ ചേര്‍ക്കാന്‍ വേണ്ടി മാത്രം ആധാര്‍ നല്‍കിയാല്‍ മതിയാകും.
നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം, ക്ഷേമപദ്ധതികള്‍, അല്ലെങ്കില്‍ സ്ഥിരം അക്കൗണ്ട് നമ്പരുകള്‍ (പാന്‍ വിതരണം) എന്നിവയ്ക്ക് പുറമെ ആധാര്‍ നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ട ശേഷം ടെലികോം കമ്പനികള്‍, ബാങ്കുകള്‍, സാമ്പത്തിക സാങ്കേതിക സ്ഥാപനങ്ങള്‍ എന്നിവയെ സഹായിക്കുകയും ചെയ്യും.
ബാങ്കുകള്‍ക്കോ, സ്വകാര്യ ഏജന്‍സികള്‍ക്കോ ആധാര്‍ വിവരങ്ങള്‍ ആവശ്യപ്പെടാനാകില്ല. സ്‌കൂളുകള്‍, യു.ജി.സി, നീറ്റ് തുടങ്ങിയ സ്ഥാപനങ്ങളോ, ഏജന്‍സികളോ ആധാര്‍ വിവരങ്ങള്‍ ആവശ്യപ്പെടുന്നതില്‍ കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു. സെപ്തംബര്‍ 26ന് പുറപ്പെടുവിച്ച സുപ്രീം കോടതിയുടെ ബഞ്ചിന്റെ ഭൂരിപക്ഷ വിധിയില്‍ ആധാറിന് ഭരണഘടനാ പരമായി സാധുതയുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജനങ്ങള്‍ക്ക് സേവനം നല്‍കാന്‍ ആധാര്‍ നിര്‍ബന്ധമില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Aadhaar To Be Voluntary For Banking, Phones. Centre Takes First Step, New Delhi, News, Politics, Banking, Bank, Aadhar Card, Trending, Cabinet, Supreme Court of India, National.

Powered by Info News For You

Comments
Post a Comment