സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പെട്രോള്‍ പമ്പ് ഉദ്ഘാടനം ചെയ്തു

കൊച്ചി: (www.kvartha.com 24.12.2018) സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പെട്രോള്‍ പമ്പ് അങ്കമാലി പൊങ്ങത്ത് ഇന്ത്യന്‍ ഓയില്‍ ചെയര്‍മാന്‍ സഞ്ജീവ് സിംഗ് ഉദ്ഘാടനം ചെയ്തു. പാചകവാതകത്തില്‍ പ്രവര്‍ത്തിക്കുന്ന തേപ്പ് പെട്ടിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഐ ഒ സി എല്‍ പെട്രോള്‍ പമ്പുകള്‍ പൂര്‍ണമായും ഓട്ടോമാറ്റഡ് എന്ന 100 ശതമാനം ലക്ഷ്യം കൈവരിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളത്തെ അദ്ദേഹം പ്രഖ്യാപിച്ചു. ഐ ഒ സി എല്‍ കേരള തലവനും ചിഫ് ജനറല്‍ മാനേജരുമായ പി എസ് മോനി അധ്യക്ഷം വഹിച്ചു.

ദേശീയപാത 544ല്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ ഓയില്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്ന റീട്ടെയില്‍ ഔട്ട്‌ലറ്റ് ആണ് പൊങ്ങം ജൂബിലി പമ്പ്. 322 കിലോ ലിറ്റര്‍ പെട്രോളും 954 കിലോ ലിറ്റര്‍ ഡീസലും ആണ് ഇവിടുത്തെ പ്രതിമാസ വില്‍പ്പന.

The first petrol pump in India was inaugurated by solar power, Inauguration, News, Business, Petrol, Technology, Kerala

ഹെര്‍ബല്‍ ഗാര്‍ഡന്‍, തീര്‍ത്ഥാടക വിശ്രമമുറി, സസ്യഭക്ഷണ ശാല എന്നിവയെല്ലാം ഇവിടെ ഉണ്ട്. എക്‌സ്ട്രാ പ്രീമിയം മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ഹോണ്ട സ്‌കൂട്ടറുകള്‍ സഞ്ജീവ് സിംഗ് സമ്മാനിച്ചു. സംസ്ഥാനത്തെ പ്രളയകാലത്ത് മൂന്നാറില്‍ ഇന്ധനനടാങ്കറുകള്‍ എത്തിച്ച ട്രക്ക് ജീവനക്കാരേയും അദ്ദേഹം ആദരിച്ചു. അഞ്ചു കിലോഗ്രാം എല്‍ പി ജി സിലിണ്ടറുകളുടെ വിതരണോദ്ഘാടനവും എല്‍ പി ജി ഫുഡ് കോര്‍ട്ടിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: The first petrol pump in India was inaugurated by solar power, Inauguration, News, Business, Petrol, Technology, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?