ഉംറ നിര്‍വഹിച്ച് മടങ്ങിയ കാഞ്ഞങ്ങാട് സ്വദേശി അബുദാബിയില്‍ മരിച്ചു

കാഞ്ഞങ്ങാട് (www.evisionnews.co): ഉംറ മടങ്ങുന്നതിനിടെ അബുദാബിയില്‍ മരിച്ചു. കൊളവയല്‍ റഹ്്മാനിയ മസ്ജിദിന് സമീപം താമസിക്കുന്ന കൊളവയല്‍ മുഹമ്മദ് (55) ആണ് മരിച്ചത്. അബൂദാബിയിലെ ഇലക്ട്രസ്റ്റീല്‍ ആലം സൂപ്പര്‍ മാര്‍ക്കറ്റിന് സമീപത്തുള്ള താമസ സ്ഥലത്ത് വെള്ളിയാഴ്ച രാവിലെയാണ് അന്ത്യം. മക്കയില്‍ പോയി ഉംറ നിര്‍വഹിച്ച് തിരിച്ചെത്തിയതായിരുന്നു. ദീര്‍ഘകാലം പ്രവാസിയായ മുഹമ്മദ് അബൂദാബിയിലെ മത്സ്യ മാര്‍ക്കറ്റിലെ ജീവനക്കാരനാണ്. പരേതനായ കുഞ്ഞാമുവിന്റെയും ആമിനയുടെയും മകനാണ്. ഭാര്യ: ഫാത്തിമ മഡിയന്‍ ബദര്‍ നഗര്‍. മക്കള്‍: സുഹൈല്‍ (ദുബൈ), സുബൈര്‍, മുബീന, റുക്‌സാന. മരുമകന്‍: റഷീദ് ഇഖ്ബാല്‍ നഗര്‍. സഹോദരങ്ങള്‍: കരീം, മൊയ്തു, അഷ്‌റഫ്, സൈനബ, ഷരീഫ, പരേതയായ ആയിഷ. മയ്യിത്ത് നാട്ടിലെത്തിക്കുന്നതിന് നടപടികള്‍ പുരോഗമിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.






Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?