ജെ സി ബി മറിഞ്ഞ് യുവാവ് മരിച്ച സംഭവം; നാട് കണ്ണീര്‍ക്കയത്തില്‍

കാസര്‍കോട്: (www.kasargodvartha.com 11.12.2018) ജെ സി ബി നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. ബദിയടുക്ക നീര്‍ച്ചാല്‍ നിസുകളയിലെ പരേതനായ രാധാകൃഷ്ണണന്‍- ഗൗരി ദമ്പതികളുടെ മകന്‍ മനീഷ് (19) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെയാണ് അപകടമുണ്ടായത്. അനന്തപുരം വ്യവസായ പാര്‍ക്കിന് സമീപം സ്വകാര്യ വ്യക്തിയുടെ ക്രഷര്‍ നിര്‍മ്മാണം നടക്കുന്നതിനിടെ ജെ സി ബി പിറകോട്ടടുക്കുമ്പോള്‍ ഒന്നര മീറ്റര്‍ താഴ്ചയുള്ള കുഴിയിലേക്ക് മറിയുകയും യുവാവ് അതിനടിയില്‍പെടുകയുമായിരുന്നു.
Youth's accidental death; natives shocked, Kasaragod, Accidental-Death, News, JCB

കാസര്‍കോട് നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സും കുമ്പള സി ഐ പ്രേംസദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും നാട്ടുകാരും ചേര്‍ന്ന് അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് യുവാവിനെ പുറത്തെടുത്തത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അവിടെയുണ്ടായിരുന്ന രണ്ട് ജെ സി ബി യുടെ സഹായത്തോടെയാണ് അപകടത്തില്‍പെട്ട ജെ സി ബി ഉയര്‍ത്തി മൃതദേഹം പുറത്തെടുത്തത്.

സഹോദരന്‍ മഹേഷിനെ സഹായിക്കാനാണ് മനീഷ് എത്തിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മറ്റൊരു സഹോദരന്‍ മനോജ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Youth's accidental death; natives shocked, Kasaragod, Accidental-Death, News, JCB
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?