കാറിടിച്ച് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു
പൊയിനാച്ചി: (www.kasargodvartha.com 15.12.2018) റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് രണ്ട് പേര്‍ മരിക്കാനിടയായ സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ ബേക്കല്‍ പോലീസ് കേസെടുത്തു. അപകടം വരുത്തിയ കാര്‍ കസ്റ്റഡിയിലെടുത്തതായും വിവരമുണ്ട്. വെള്ളിയാഴ്ച രാത്രി 9.30 മണിയോട പൊയിനാച്ചിക്കടുത്ത് ബട്ടത്തൂരിലായിരുന്നു അപകടം.
നെല്ലിയടുക്കത്തെ ശ്രീനിവാസ് നായിക് (60), സന്തോഷ് (55) എന്നിവരാണ് കാറിടിച്ച് മരിച്ചത്. പി വൈ പി ഇ 1111 നമ്പര്‍ കാര്‍ ഡ്രൈവര്‍ക്കെതിരെയാണ് കേസെടുത്തത്. ചെര്‍ക്കള സ്വദേശിയും പാലക്കുന്നില്‍ താമസക്കാരനുമായ ആളാണ് കാറോടിച്ചതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കാസര്‍കോട് ഭാഗത്തേക്ക് ഓടിച്ചു പോകുകയായിരുന്ന കാറാണ് അപകടം വരുത്തിയത്. കാറിടിച്ച ഇരുവരെയും അപകടം വരുത്തിയ കാറില്‍ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്.
ശ്രീനിവാസ് ചെങ്കള ആശുപത്രിയിലെത്തിക്കുമ്പോഴെക്കും, സന്തോഷ് മംഗളൂരു ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്. രണ്ട് പേരുടെയും മൃതദേഹം ശനിയാഴ്ച രാവിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. കാറിന്റെ അമിത വേഗതയാണ് അപകടത്തിനിടയാക്കിയതെന്നാണ് ദൃക്‌സാക്ഷികള്‍ പോലീസിനെ അറിയിച്ചതായാണ് വിവരം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Police, case, Poinachi, 2 died in Car accident; Case registered
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment