എല്ലാവരാലും വെറുക്കപ്പെട്ട് പലതവണ കാലുമാറിയ പി. സി ജോര്‍ജ്ജിനെ യുഡിഎഫില്‍ എടുക്കരുതെന്ന് യൂത്ത് ഫ്രണ്ട് (എം)
കോട്ടയം : (www.kvartha.com 19.12.2018) എല്ലാവരാലും വെറുക്കപ്പെട്ട് പലതവണ കാലുമാറ്റം നടത്തിയ പി. സി ജോര്‍ജിനെ തിരികെ യുഡിഎഫിലേയ്ക്ക് എടുത്ത് മുന്നണിയെ നശിപ്പിക്കരുതെന്ന് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. യുഡിഎഫ് എന്ന സ്വര്‍ഗത്തെ നരകമാക്കി മാറ്റരുതെന്നും നേതൃത്വം ആവശ്യപ്പെട്ടു.
യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികളുടെ ഭാഗമായി നിന്ന് തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചതിന് ശേഷം, തന്നെ വിജയിപ്പിച്ച മുന്നണികളെയും പ്രവര്‍ത്തകരെയും വഞ്ചിച്ച് താല്‍ക്കാലിക രാഷ്ട്രീയ ലാഭത്തിനായി പലവട്ടം കാലുമാറ്റം നടത്തിയിട്ടുള്ള ആളാണ് പി.സി ജോര്‍ജ്. എല്ലാവരും കൈവിട്ടപ്പോള്‍ അഴിമതിക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തും എന്ന് പൂഞ്ഞാറിലെ ജനങ്ങളെ വിശ്വസിപ്പിച്ച് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ചു.
അഴിമതിയുടെയും വര്‍ഗീയതയുടെയും പര്യായമായ ബിജെപിക്കൊപ്പം ചേരാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ അഞ്ച് സംസ്ഥനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ദയനിയമായി പരാജയപ്പെട്ടു.
പി.സി ജോര്‍ജ് യാഥാര്‍ത്ഥ ജൂണിയര്‍ മാന്‍ഡ്രേക്ക് ആണ് എന്ന് ബോധ്യപ്പെട്ട ബിജെപിയും ജോര്‍ജിനെ കൈവിടുകയും, പൂഞ്ഞാറില്‍ ജോര്‍ജിനെ പിന്‍തുണച്ച പ്രബല സമുദായങ്ങള്‍ തള്ളിപ്പറയുകയും , എസ്എന്‍ഡിപിയെയും, ദളിത് വിഭാഗങ്ങളെയും അധിക്ഷേപിച്ച് പൂഞ്ഞാറിലെ ജനങ്ങളാല്‍ വെറുക്കപ്പെട്ട പി.സി ജോര്‍ജ് നിലനില്‍പ്പിനായി യുഡിഎഫില്‍ തിരികെ കയറിപ്പറ്റാനായി നടത്തുന്ന കുല്‍സിത നീക്കം വിലപ്പോകില്ല.
യുഡിഎഫ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയെയും, കെഎം മാണിയെയും ഉള്‍പ്പെടെ യുഡിഎഫിനെ അടച്ചാക്ഷേപിച്ച പി.സിജോര്‍ജ് എന്ന ജൂണിയര്‍ മാന്‍ട്രേക്കിനെ യുഡിഎഫ് എന്ന സ്വര്‍ഗത്തിലേയ്ക്ക് എടുത്ത് നരകമാക്കി തകര്‍ക്കരുതെന്നും യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സഞ്ഞക്കടമ്പിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന നേതൃയോഗം യുഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടു.
സംസ്ഥാന ജനറല്‍ സെക്രട്ടറി എം മോനിച്ചന്‍, ജില്ലാ പ്രസിഡന്റ്മാരായ സി.ആര്‍.സുനു, ജോസി .പി .തോമസ്, ഷിജോ തടത്തില്‍, രാജേഷ് വാളി പ്ലാക്കല്‍, ബിജു ഡിക്രൂസ്, സിജി കട്ടക്കയം, ഷിജോയി മാപ്പിളശ്ശേരില്‍, സജി ജോസഫ്, ഷിബു ലൂക്കോസ്, സന്തോഷ് അറക്കല്‍, വിജോ ജോസ്, വിപിന്‍ തോമസ്, എഡ്വിന്‍ തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala Youth Front (M) against P C George, Kottayam, News, Politics, Trending, UDF, LDF, Election, Criticism, Kerala.
യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികളുടെ ഭാഗമായി നിന്ന് തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചതിന് ശേഷം, തന്നെ വിജയിപ്പിച്ച മുന്നണികളെയും പ്രവര്‍ത്തകരെയും വഞ്ചിച്ച് താല്‍ക്കാലിക രാഷ്ട്രീയ ലാഭത്തിനായി പലവട്ടം കാലുമാറ്റം നടത്തിയിട്ടുള്ള ആളാണ് പി.സി ജോര്‍ജ്. എല്ലാവരും കൈവിട്ടപ്പോള്‍ അഴിമതിക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തും എന്ന് പൂഞ്ഞാറിലെ ജനങ്ങളെ വിശ്വസിപ്പിച്ച് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ചു.
അഴിമതിയുടെയും വര്‍ഗീയതയുടെയും പര്യായമായ ബിജെപിക്കൊപ്പം ചേരാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ അഞ്ച് സംസ്ഥനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ദയനിയമായി പരാജയപ്പെട്ടു.
പി.സി ജോര്‍ജ് യാഥാര്‍ത്ഥ ജൂണിയര്‍ മാന്‍ഡ്രേക്ക് ആണ് എന്ന് ബോധ്യപ്പെട്ട ബിജെപിയും ജോര്‍ജിനെ കൈവിടുകയും, പൂഞ്ഞാറില്‍ ജോര്‍ജിനെ പിന്‍തുണച്ച പ്രബല സമുദായങ്ങള്‍ തള്ളിപ്പറയുകയും , എസ്എന്‍ഡിപിയെയും, ദളിത് വിഭാഗങ്ങളെയും അധിക്ഷേപിച്ച് പൂഞ്ഞാറിലെ ജനങ്ങളാല്‍ വെറുക്കപ്പെട്ട പി.സി ജോര്‍ജ് നിലനില്‍പ്പിനായി യുഡിഎഫില്‍ തിരികെ കയറിപ്പറ്റാനായി നടത്തുന്ന കുല്‍സിത നീക്കം വിലപ്പോകില്ല.
യുഡിഎഫ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയെയും, കെഎം മാണിയെയും ഉള്‍പ്പെടെ യുഡിഎഫിനെ അടച്ചാക്ഷേപിച്ച പി.സിജോര്‍ജ് എന്ന ജൂണിയര്‍ മാന്‍ട്രേക്കിനെ യുഡിഎഫ് എന്ന സ്വര്‍ഗത്തിലേയ്ക്ക് എടുത്ത് നരകമാക്കി തകര്‍ക്കരുതെന്നും യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സഞ്ഞക്കടമ്പിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന നേതൃയോഗം യുഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടു.
സംസ്ഥാന ജനറല്‍ സെക്രട്ടറി എം മോനിച്ചന്‍, ജില്ലാ പ്രസിഡന്റ്മാരായ സി.ആര്‍.സുനു, ജോസി .പി .തോമസ്, ഷിജോ തടത്തില്‍, രാജേഷ് വാളി പ്ലാക്കല്‍, ബിജു ഡിക്രൂസ്, സിജി കട്ടക്കയം, ഷിജോയി മാപ്പിളശ്ശേരില്‍, സജി ജോസഫ്, ഷിബു ലൂക്കോസ്, സന്തോഷ് അറക്കല്‍, വിജോ ജോസ്, വിപിന്‍ തോമസ്, എഡ്വിന്‍ തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Keywords: Kerala Youth Front (M) against P C George, Kottayam, News, Politics, Trending, UDF, LDF, Election, Criticism, Kerala.
Powered by Info News For You

Comments
Post a Comment