പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് ജീവനോടെ തീകൊളുത്തി അത്യാസന്ന നിലയില്‍ കഴിഞ്ഞിരുന്ന പതിനെട്ടുകാരി മരണത്തിന് കീഴടങ്ങി; മരണവാര്‍ത്തയറിഞ്ഞ് ഹൃദയം തകര്‍ന്ന മാതാവ് ഗുരുതരാവസ്ഥയില്‍

ന്യൂഡല്‍ഹി: (www.kvartha.com 24-12-2018) പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവാവ് ജീവനോടെ തീകൊളുത്തിയ യുവതി ഒടുവില്‍ മരണത്തിന് കീഴടങ്ങി. 77 ശതമാനം പൊള്ളലേറ്റ യുവതിയെ അതീവ ഗുരുതരാവസ്ഥയിലാണ് സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മുഖത്തും നെഞ്ചിലുമാണ് പൊള്ളലേറ്റിരുന്നത്. മകളുടെ മരണവാര്‍ത്തയറിഞ്ഞ് മാതാവിന് ഹൃദയാഘാതമുണ്ടായി. ഇവരേയും അതേ ആശുപത്രിയില്‍ തന്നെ പ്രവേശിപ്പിച്ചിരിക്കുകയാണ്.

National, Crime

ഋഷികേശില്‍ ഡിസംബര്‍ 16നായിരുന്നു സംഭവം. 31കാരനായ ടാക്‌സി ഡ്രൈവര്‍ പെണ്‍കുട്ടിയെ സ്ഥിരമായി ശല്യം ചെയ്തിരുന്നു. സംഭവ ദിവസവും ഇയാള്‍ പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തി. എന്നാല്‍ പെണ്‍കുട്ടി നിരസിച്ചു. കോളേജില്‍ നിന്നും വീട്ടിലേയ്ക്ക് മടങ്ങിയ പെണ്‍കുട്ടിയെ ഇയാള്‍ ജീവനോടെ കത്തിക്കുകയായിരുന്നു.

ഋഷികേശിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് പെണ്‍കുട്ടിയെ ആദ്യം പ്രവേശിപ്പിച്ചിരുന്നത്. പിന്നീട് എയര്‍ ആംബുലന്‍സില്‍ ഡല്‍ഹിയിലെ സഫ്ദര്‍ ജംഗ് ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: NEW DELHI: An 18-year-old woman, who was undergoing treatment at Safdarjung Hospital in New Delhi after allegedly being set on fire by her stalker for rejecting his advances, died on Sunday, police officials said.

Keywords: National, Crime 




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?