കെ സുരേന്ദ്രന് ജാമ്യമില്ല; റിമാന്‍ഡ് പിന്നേയും നീട്ടി

കൊച്ചി/പത്തനംതിട്ട: (www.kvartha.com 06.12.2018) ചിത്തിര ആട്ടവിശേഷത്തിനിടെ കൊച്ചുമകന്റെ ചോറൂണിനെത്തിയ തൃശൂര്‍ സ്വദേശിയായ 52കാരിയെ തടഞ്ഞെന്ന കേസില്‍ ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ റിമാന്‍ഡ് പിന്നേയും നീട്ടി. 14 ദിവസത്തേക്കു കൂടിയാണു റിമാന്‍ഡ് നീട്ടിയത്. മകന്റെ കുട്ടിയുടെ ചോറൂണിനെത്തിയ ലളിതയെന്ന സ്ത്രീയെ തടഞ്ഞെന്നാണു കേസ്.

അതേസമയം, തന്നെ ആജീവനാന്തം ജയിലില്‍ ഇടാനുള്ള ഗൂഢാലോചനയാണു സര്‍ക്കാരിന്റേതെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. അതിന്റെ ഭാഗമായിട്ടാണു ചായ വാങ്ങിത്തന്ന സിഐയെ സസ്‌പെന്‍ഡ് ചെയ്തത്. മന:പൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനാണു ശബരിമലയില്‍ ദര്‍ശനത്തിനു പോയ തന്നെ പിടിച്ചു ജയിലില്‍ ഇട്ടതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

Kerala BJP's K Surendran remanded to 14-day judicial custody again, K. Surendran, BJP, Leader, Sabarimala Temple, Religion, Trending, Controversy, Remanded, High Court of Kerala, Jail, Kerala, Politics.

എന്നാല്‍ സുരേന്ദ്രന്റെ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ത്തു. സുരേന്ദ്രന്‍ നിയമം കൈയിലെടുത്തുവെന്നും ശബരിമലയിലെത്തുന്ന ഭക്തര്‍ കാട്ടുന്ന നടപടിയല്ല സുരേന്ദ്രന്റെ പക്കല്‍ നിന്ന് ഉണ്ടായതെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. സുപ്രീം കോടതി വിധിയെ സുരേന്ദ്രന്‍ മാനിച്ചില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്.

അതേസമയം, സുരേന്ദ്രനെതിരെയും കടുത്ത വിമര്‍ശമാണ് കോടതി ഉന്നയിച്ചത്. സുരേന്ദ്രന്റെ പ്രവര്‍ത്തികളെ ന്യായീകരിക്കാനാവില്ലെന്നും, ഉത്തരവാദിത്വമുള്ള പദവിയിലിരിക്കുന്നയാള്‍ ഇങ്ങനെ ചെയ്യരുതായിരുന്നെന്നും പറഞ്ഞ കോടതി സുരേന്ദ്രന്‍ സുപ്രീംകോടതി വിധി മാനിച്ചില്ലെന്നും, പ്രതിഷേധ ദിനത്തില്‍ ശബരിമലയിലേക്ക് എന്തിനാണു പോയതെന്നുമുള്ള വിമര്‍ശനങ്ങളാണ് കോടതി നടത്തിയത്.

അതിനിടെ, സുരേന്ദ്രനെതിരായ ഗൂഢാലോചന കേസ് നിലനില്‍ക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അദ്ദേഹം നിയമം കയ്യിലെടുത്തുവെന്നും സര്‍ക്കാര്‍ കോടതിയില്‍ നിലപാടെടുത്തു. എന്നാല്‍ സുരേന്ദ്രനെ എത്രകാലം ജയിലില്‍ ഇടുമെന്ന മറുചോദ്യമായിരുന്നു ഹൈക്കോടതി ഉന്നയിച്ചത്. സ്ത്രീയെ തടഞ്ഞ സംഭവം ആസൂത്രണം ചെയ്തത് സുരേന്ദ്രനാണെന്നു സര്‍ക്കാര്‍ പറഞ്ഞതോടെ, സുരേന്ദ്രന്‍ മാത്രമാണോ ആ പാര്‍ട്ടിയില്‍ ഉള്ളതെന്നും മന്ത്രിമാര്‍ക്കെതിരെയും കേരളത്തില്‍ കേസില്ലേ എന്നും കോടതി ചോദിച്ചു.

കഴിഞ്ഞമാസം 17ന് അറസ്റ്റിലായ സുരേന്ദ്രന് റാന്നി കോടതി ജാമ്യം നിഷേധിച്ചിരുന്നു . ചിത്തിര ആട്ട വിശേഷ ദിവസം ശബരിമല ദര്‍ശനത്തിനെത്തിയ അമ്പത്തിരണ്ടുകാരിക്കെതിരെയുണ്ടായ പ്രതിഷേധത്തിനു പിന്നില്‍ ഗൂഢാലോനോചനയുണ്ടെന്നും അതില്‍ കെ.സുരേന്ദ്രന്‍ പങ്കാളിയാണെന്നുമാണ് ആരോപണം.

അതേസമയം സുരേന്ദ്രനെതിരെ കോഴിക്കോട്ടുണ്ടായിരുന്ന രണ്ട് കേസിലും ജാമ്യം ലഭിച്ചു. 2013 ല്‍ ബിജെപിയുടെ നേതൃത്വത്തില്‍ നടന്ന ട്രെയിന്‍ തടയല്‍ സമരം, 2016 ല്‍ സിറ്റി പോലീസ് കമ്മിഷണര്‍ ഓഫിസിലേക്കു നടത്തിയ മാര്‍ച്ച് എന്നീ കേസുകളിലാണു ജാമ്യം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala BJP's K Surendran remanded to 14-day judicial custody again, K. Surendran, BJP, Leader, Sabarimala Temple, Religion, Trending, Controversy, Remanded, High Court of Kerala, Jail, Kerala, Politics.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?