സംസ്ഥാനത്തെ ബിവറേജസ് വില്‍പനശാലകളെല്ലാം ഇനി ക്യാഷ്‌ലെസ്

തിരുവനന്തപുരം:(www.kvartha.com 25/12/2018) പുതുവര്‍ഷത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ബിവറേജസ് ചില്ലറ വില്‍പനശാലകളിലും ക്യാഷ്‌ലെസ് ഇടപാടിനുളള സൗകര്യം നിലവില്‍ വരും. നിലവില്‍ സംസ്ഥാനത്തെ 85 പ്രീമിയം വില്‍പനശാലകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പിഒഎസ് (പോയിന്റ് ഓഫ് സെയില്‍സ്) മെഷീന്‍ സംവിധാനമാണ് 185 സാധാരണ വില്‍പനശാലകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നത്.

News, Thiruvananthapuram, Kerala, Beverages Corporation, Cashless purchase facilities will be available from New year in Beverages outlets

അടുത്തവര്‍ഷം ആദ്യം തന്നെ സംവിധാനം നടപ്പാക്കും. ഇതോടെ സംസ്ഥാനത്തെ വില്‍പനശാലകളിലൂടെ ക്രെഡിറ്റ് കാര്‍ഡോ, ഡെബിറ്റ് കാര്‍ഡോ ഉപയോഗിച്ച് മദ്യം വാങ്ങാനാകും. പിഒഎസ് സംവിധാനം ഏര്‍പ്പെടുത്തിയാലും പണം ഉപയോഗിച്ച് വ്യക്തികള്‍ക്ക് തുടര്‍ന്നും മദ്യം വാങ്ങാന്‍ കഴിയും. മദ്യം വാങ്ങാനെത്തുന്ന ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് കണക്കിലെടുത്തും, ചില്ലറ വില്‍പനശാലകളില്‍ പണം സൂക്ഷിക്കാനുളള ബുദ്ധിമുട്ട് കാരണവുമാണ് കോര്‍പറേഷന്റെ പുതിയ തീരുമാനം.

ഒരു വില്‍പനശാലയില്‍ പ്രതിദിനം ശരാശരി 11.80 ലക്ഷം രൂപയുടെ കച്ചവടം നടക്കുന്നതായാണ് കോര്‍പറേഷന്റെ കണക്ക്. ഇത്രയും തുക പല വില്‍പനശാലകളിലും സൂക്ഷിക്കുന്നത് സുരക്ഷപ്രശ്‌നങ്ങളും ഉയര്‍ത്തുന്നുണ്ട്. പിഒഎസ് സംവിധാനം വരുന്നതോടെ ഇതിന് പരിഹാരമാകും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കോര്‍പറേഷന്റെ വിറ്റുവരവ് 12,937 കോടി രൂപയാണ്. ഇതില്‍ 10,608 കോടി രൂപയുടെ ചില്ലറ വില്‍പനശാലകള്‍ വഴിയാണ് കോര്‍പറേഷന് ലഭിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Beverages Corporation, Cashless purchase facilities will be available from New year in Beverages outlets


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?