കാണാതായ എന്‍ആര്‍ഐ വ്യവസായിയെ ദാമനില്‍ കണ്ടെത്തി

ദാമന്‍: (www.kvartha.com 06.12.2018) കാണാതായ എന്‍ആര്‍ഐ വ്യവസായിയെ ദാമനില്‍ കണ്ടെത്തി. നവംബര് 27ന് ഗുജറാത്തില്‍ നിന്ന് കാണാതായ ഇന്ത്യന്‍ വംശജനായ യുഎസ് വ്യവസായിയെയാണ് കേന്ദ്ര ഭരണപ്രദേശമായ ദാമന്‍ ആന്‍ഡ് ദിയുവില്‍ കണ്ടെത്തിയത്. ഗുജറാത്ത് സന്ദര്‍ശനത്തിനിടെ കാണാതായ മിത്തല്‍ സരയ്യയെയാണ് ദാമനിലെ ഹോട്ടലില്‍ കണ്ടെത്തിയതെന്ന് വഡോദര പോലീസ് കമ്മീഷണര്‍ അറിയിച്ചു.

മിത്തലിനെ കണ്ടെത്തുന്നതിനായി 90 പോലീസുകാരെ ഉള്‍പ്പെടുത്തി നിരവധി സംഘങ്ങള്‍ രൂപീകരിച്ചിരുന്നെന്നും തിരോധാനം സംബന്ധിച്ച് മിത്തലിന്റെ ബന്ധുവാണ് പരാതി നല്‍കിയതെന്നും എസ്പി അനുപംസിംഗ് ഗെലോട്ട് അറിയിച്ചു.

യുഎസിലെ ഫ്‌ളോറിഡയിലാണ് മിത്തല്‍ താമസിക്കുന്നത്. അടുത്തിടെ സാമ്പത്തിക തട്ടിപ്പില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ഇയാള്‍ വിഷാദത്തിലായിരുന്നു. ബന്ധുവിനെ സന്ദര്‍ശിക്കുന്നതിനായാണ് മിത്തല്‍ ഇന്ത്യയിലെത്തിയത്.

National, India, News, Missing, Found, Business Man, America, Missing US-Based NRI From Vadodara Traced To Daman Hotel

Keywords: National, India, News, Missing, Found, Business Man, America, Missing US-Based NRI From Vadodara Traced To Daman Hotel 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?