തങ്കപ്പനാചാരിയുടെ സ്മരണയില്‍ ശബരിമലയിലേക്കുള്ള തങ്ക അങ്കി രഥം ഒരുക്കി മക്കള്‍
പത്തനംതിട്ട: (www.kvartha.com 20.12.2018) പിതാവിന്റെ ചരിത്ര നിയോഗം മുടങ്ങാതിരിക്കാന്‍ മക്കള്‍ തങ്കഅങ്കി രഥം ഒരുക്കി. നാല് പതിറ്റാണ്ടിലേറെക്കാലം ശബരിമലയിലേക്കുള്ള തങ്ക അങ്കി രഥം നിര്‍മിക്കുകയും സാരഥി ആകുകയും ചെയ്ത കോഴഞ്ചേരി കൊല്ലീരേത്ത് തങ്കപ്പനാചാരിയുടെ നിയോഗമാണ് മക്കള്‍ ബിജു കുമാറും അനുകുമാറും നിറവേറ്റുന്നത്.
നാല് പതിറ്റാണ്ട് തങ്ക അങ്കി രഥം നിര്‍മിച്ച് സാരഥിയായ തങ്കപ്പനാചാരി 2016 ഒക്ടോബര്‍ 24 നാണ് മരിച്ചത്. മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തുന്നതിന് ചിത്തിരതിരുനാള്‍ മഹാരാജാവ് നടയ്ക്കുവച്ച തങ്കഅങ്കിയാണ് പതിറ്റാണ്ടുകളായി ഈ രഥത്തില്‍ ആറന്‍മുളയില്‍ നിന്നും കൊണ്ടു പോകുന്നത്.
ആദ്യകാലത്ത് തങ്കപ്പനാചാരി തന്റെ ജീപ്പ് കോട്ടയത്ത് എത്തിച്ച് രഥമാക്കി മാറ്റുകയായിരുന്നു. ഒരിക്കല്‍ ജീപ്പ് കോട്ടയത്ത് നിന്നും മോഷണം പോയി. തന്റെ രഥ നിര്‍മാണം മുടങ്ങുമോയെന്ന് തങ്കപ്പനാചാരി വിഷമിച്ചു. ജീപ്പ് തിരികെ ലഭിച്ചാല്‍ എല്ലാവര്‍ഷവും തന്റെ വീട്ടുമുറ്റത്ത് വെച്ച് രഥം നിര്‍മിക്കാമെന്ന് അദ്ദേഹം അയ്യപ്പനോട് പ്രാര്‍ത്ഥിച്ച് പറഞ്ഞു.
അയ്യപ്പന്‍ പ്രാര്‍ത്ഥന കേട്ടു. തങ്കപ്പനാചാരിക്ക് തന്റെ മോഷണം പോയ ജീപ്പ് തിരികെ ലഭിച്ചു. അദ്ദേഹം ജീപ്പ് കോഴഞ്ചേരിയിലെ വീട്ടിലെത്തിച്ച് രഥം നിര്‍മിച്ചു. തങ്ക അങ്കി രഥത്തിന്റെ സാരഥിയായി ആറന്‍മുളയില്‍ നിന്നും ശബരിമലയിലേക്ക് പോയി.
തങ്കപ്പനാചാരി രൂപകല്‍പന ചെയ്ത രഥം കമനീയമാണ്. ശബരിമല ക്ഷേത്രത്തിന്റെ മാതൃകയിലാണ് തങ്ക അങ്കി രഥം. പതിനെട്ടാം പടിയും പൊന്നിന്‍ കൊടിമരവും ക്ഷേത്രവും അയ്യപ്പ വിഗ്രഹവും എല്ലാമുണ്ട്. തങ്ക അങ്കി രഥം വണങ്ങുമ്പോള്‍ ശബരിമല ക്ഷേത്ര ദര്‍ശനം നടത്തുന്ന അനുഭവമാണെന്ന് ഭക്തരും പറയുന്നു. രഥം നിര്‍മിക്കുന്നതിനും സാരഥിയാകുന്നതിനു മരിക്കും വരെ ഒരു മുടക്കവും തങ്കപ്പനാചാരിക്ക് ഉണ്ടായില്ല.
തങ്കപ്പനാചാരി മരിച്ചെങ്കിലും ചരിത്രം ഏല്‍പ്പിച്ച ഉത്തരവാദിത്വം മുടങ്ങാതിരിക്കാന്‍ മക്കളായ ബിജുവും അനുവും തീരുമാനിക്കുകയായിരുന്നു. വൃശ്ചികം ഒന്നു മുതല്‍ വ്രതം നോറ്റുവരുന്നു. അയ്യപ്പ സ്മരണയോടെ രഥം നിര്‍മാണം പൂര്‍ത്തിയാക്കി കഴിഞ്ഞു. അവസാന മിനുക്ക് പണികളിലാണ് മക്കള്‍.
23ന് രാവിലെ ഏഴു മണിയോടെ തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള രഥം ശബരിമലയിലേക്ക് പുറപ്പെടും . 26ന്ഉച്ചയോടെ തങ്കഅങ്കി രഥം പമ്പയിലെത്തും . അവിടെ നിന്നും ശിരസ്സിലേന്തിയാണ് തങ്കഅങ്കി ശബരിമല സന്നിധാനത്തിലെത്തിക്കുക . അന്ന് വൈകിട്ട് ദീപാരാധനയ്ക്കും മണ്ഡല പൂജാ ദിനമായ 27നും തങ്ക അങ്കി അയ്യപ്പ വിഗ്രഹത്തില്‍ അണിയിക്കും .

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Thanka Anki to set off on Sunday, Pathanamthitta, News, Religion, Sabarimala Temple, Children, Robbery, Trending, Kerala.

Powered by Info News For You

Comments
Post a Comment