ചെറുവത്തൂരില്‍ ലീഗ് ഓഫീസിന് നേരെ സി.പി.എം അക്രമം

ചെറുവത്തൂര്‍ (www.evisionnews.co): പയ്യങ്കി ശാഖാ മുസ്്‌ലിം ലീഗ് ഓഫീസിന് നേരെ സി.പി.എം അക്രമം. ശനിയാഴ്ച വൈകിട്ട് ആറു മണിയോടെയാണ് സംഭവം. മാരകായുധങ്ങളുമായെത്തിയ സംഘം ഒരു പ്രകോപനവുമില്ലാതെ അടച്ചിട്ട ഓഫീസ് ചവിട്ടിത്തുറക്കുകയും മുഴുവന്‍ ജനല്‍ ചില്ലുകളും തകര്‍ക്കുകയായിരുന്നു. സംഘര്‍ഷം കണക്കിലെടുത്ത് സംഭവസ്ഥലത്ത് വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നു. സംഭവത്തില്‍ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദ്ദീന്‍ പ്രതിഷേധിച്ചു. സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. മുസ്്‌ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് കെ.എം ഷംസുദ്ധീന്‍ ഹാജി, പഞ്ചായത്ത് പ്രസിഡണ്ട് ലത്തീഫ് നീലഗിരി, ബ്ലോക്ക് മെമ്പര്‍ മുഷ്താഖ്, വി.കെ ഇബ്രാഹിം, ജില്ലാ മുസ്്‌ലിം ലീഗ് കൗണ്‍സിലര്‍മാരായ ടി.കെ അബ്ദുല്‍ സലാം, എസ്.എ ശിഹാബ്, യൂത്ത് ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എന്‍.കെ.സി ആഷിഖ്, ശാഖാ മുസ്്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.കെ ഫൈസല്‍, ശാഖാ യൂത്ത് ലീഗ് പ്രസിഡണ്ട് ടി.എം അബ്ദുള്ള തുടങ്ങിയവര്‍ ഓഫീസ് സന്ദര്‍ശിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?