ലൈംഗിക പീഡന പരാതിയില്‍ പി കെ ശശിയെ പിന്തുണച്ചും പരാതിക്കാരിയെ കുറ്റപ്പെടുത്തിയും കമ്മിഷന്‍ റിപ്പോര്‍ട്ട്; വെട്ടിലായി സി പി എം
തിരുവനന്തപുരം: (www.kvartha.com 15.12.2018) ലൈംഗിക പീഡന പരാതിയില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിയെ പിന്തുണച്ചുള്ള സിപിഎം അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്ത്. പരാതിക്കാരിയായ യുവതിയുടെ വാദങ്ങള്‍ ഖണ്ഡിച്ചാണ് കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
പാര്‍ട്ടി ഓഫീസില്‍ വച്ച് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും യുവതി പരാതിപ്പെടാന്‍ വൈകിയെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ശശി പരാതിക്കാരിക്ക് 5000 രൂപ നല്‍കിയതു വോളന്റിയര്‍മാരുടെ കാര്യങ്ങള്‍ നോക്കാന്‍ വേണ്ടിയാണ്. മണ്ണാര്‍ക്കാട് നടന്ന സമ്മേളനത്തില്‍ റെഡ് വോളന്റിയര്‍മാരുടെ ചുമതല ആ യുവതിക്കായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
യുവതിയുടെ വാദങ്ങള്‍ തള്ളിയാണു കമ്മിഷന്‍ റിപ്പോര്‍ട്ട് തയാറാക്കിയത്. ഗൂഢാലോചനയെന്നു പല നേതാക്കളും മൊഴി നല്‍കി, പാര്‍ട്ടി ഓഫീസില്‍ വച്ച് അപമര്യാദയായി പെരുമാറിയിട്ടില്ല, ഈ ദിവസം ഓഫീസില്‍ നല്ല തിരക്കുണ്ടായിരുന്നു, വാതില്‍ അടച്ചിരുന്നതുമില്ല. സംഘടനാ ഫോറത്തില്‍ പോലും ആരോപണം ഉന്നയിച്ചില്ല തുടങ്ങിയ കാര്യങ്ങളും റിപ്പോര്‍ട്ടില്‍ പറയുന്നു.

മാത്രമല്ല, പെണ്‍കുട്ടിയുടെ പരാതിക്ക് പിന്നില്‍ ബാഹ്യസമ്മര്‍ദമുണ്ടെന്ന് സംശയമുണ്ടെന്നും, പി.കെ.ശശി പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തിന് മതിയായ തെളിവുകള്‍ ഇല്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കേന്ദ്ര കമ്മിറ്റിയുടെ സഹായത്തോടെ ഇക്കാര്യം പരിശോധിക്കണമെന്നും പി.കെ.ശശി പെണ്‍കുട്ടിയോട് മോശമായ ഭാഷയില്‍ സംസാരിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.
ലൈംഗിക അതിക്രമ പരാതിയില്‍ പി.കെ.ശശിയെ സിപിഎം ആറുമാസത്തേക്കാണു സസ്‌പെന്‍ഡ് ചെയ്തിരുന്നത്. ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു നേതാവിനു യോജിക്കാത്തവിധം സംഭാഷണം നടത്തിയെന്നു ചൂണ്ടിക്കാട്ടി കടുത്ത നടപടിക്കു തീരുമാനിച്ചത്.
ലൈംഗികാതിക്രമം നടന്നെന്നായിരുന്നു വനിതാ നേതാവിന്റെ പരാതിയെങ്കിലും മുതിര്‍ന്ന നേതാവിനു യോജിക്കാത്ത സംഭാഷണമെന്ന് ഇതിനെ കമ്മിഷന്‍ ലഘൂകരിച്ചു. ആരോപണത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന പി.കെ. ശശിയുടെ വാദവും തള്ളി.
തുടര്‍ന്നു പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റംഗമായ പി.കെ. ശശിയെ പാര്‍ട്ടിയില്‍നിന്നു സസ്‌പെന്‍ഡ് ചെയ്യണമെന്ന നിര്‍ദേശം സംസ്ഥാന സെക്രട്ടേറിയറ്റ് മുന്നോട്ടുവയ്ക്കുകയായിരുന്നു. കടുത്ത നടപടി എടുത്തില്ലെങ്കില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാകുമെന്നു സംസ്ഥാന സമിതിയില്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ പാലക്കാട് ജില്ലാ സെക്രട്ടറി ഇത്രയും കടുത്ത നടപടി വേണമോ എന്ന സംശയം ഉന്നയിച്ചെങ്കിലും, പരിഗണിക്കപ്പെട്ടില്ല. സംഘടനാ നടപടിക്കു ശേഷവും സിപിഎം നേതാക്കള്‍ക്കൊപ്പം വേദി പങ്കിട്ടു ശശി എത്തിയതും വിവാദമായിരുന്നു. ചെര്‍പ്പുളശേരി സഹകരണ ആശുപത്രിയുടെ ചടങ്ങിലാണു സിപിഎം ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രനോടൊപ്പം ശശി വേദിയിലിരുന്നത്.
മൂന്ന് മാസം മുമ്പാണ് ശശിക്കെതിരായ പരാതി പാര്‍ട്ടിക്കുള്ളില്‍ ഭൂകമ്പം സൃഷ്ടിച്ചത്. പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിനടക്കം ലഭിച്ച പരാതിയില്‍ സി.പി.എം പി.കെ ശശിയെ ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: CPM inquiry report of PK Shashi, Thiruvananthapuram, News, Politics, Trending, CPM, Report, Kerala.

Powered by Info News For You

Comments
Post a Comment