തെരഞ്ഞടുപ്പ് വിജയത്തിന്റെ ക്രെഡിറ്റ് മുഴുവനും മോഡിക്ക്; എന്തൊക്കെ ചെയ്യരുതെന്ന് തന്നെ പഠിപ്പിച്ചത് പ്രധാനമന്ത്രിയാണെന്നും രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: (www.kvartha.com 12.12.2018) ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയാണെന്ന് അവകാശപ്പെട്ട് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ ഫലം അറിവായപ്പോള്‍ മൂന്ന് സംസ്ഥാനങ്ങളില്‍ ഉജ്ജ്വല വിജയം നേടിയതിന്റെ എല്ലാ ക്രെഡിറ്റും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നല്‍കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പരിഹസിച്ചു കൊണ്ട് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. 2014ല്‍ ജനങ്ങള്‍ മോഡിക്ക് കൊടുത്തത് വലിയൊരു അവസരമാണ് . എന്നാല്‍ അദ്ദേഹം ശരിയായ വിധത്തില്‍ അതെല്ലാം കൈകാര്യം ചെയ്യുന്നതിന് പകരം ദുരുപയോഗം ചെയ്യുകയായിരുന്നു. മാത്രമല്ല പല അഴിമതികള്‍ക്കും കൂട്ടു നില്‍ക്കുകയും ചെയ്തുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
'ഞാന്‍ എന്റെ അമ്മയോട് പറയുകയായിരുന്നു, എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ കാര്യം 2014ലെ തെരഞ്ഞെടുപ്പായിരുന്നുവെന്ന്. ഒരുപാട് കാര്യങ്ങള്‍ അതില്‍ നിന്ന് എനിക്ക് പഠിക്കാന്‍ സാധിച്ചു. സത്യത്തില്‍ എന്തൊക്കെ ചെയ്യരുതെന്ന് എന്നെ പഠിപ്പിച്ചത് മോഡിയാണ്. രാജ്യത്തെ യുവാക്കള്‍ പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തത് പ്രവര്‍ത്തിക്കാനാണ്. എന്നാല്‍ രാജ്യത്തിന്റെ ഹൃദയമിടിപ്പിനു ചെവി കൊടുക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. ധാര്‍ഷ്ട്യം മാത്രമായിരുന്നു അദ്ദേഹത്തില്‍ കാണാന്‍ കഴിഞ്ഞതെന്നും രാഹുല്‍ പറയുന്നു.
രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ മെച്ചപ്പെടണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. എന്നാല്‍ പ്രധാനമന്ത്രി തികച്ചും ക്ഷീണിതനാണ്. അഴിമതി, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് മോഡി അധികാരത്തിലെത്തിയത്. എന്നാലിപ്പോള്‍ മോഡി തന്നെ അഴിമതിയില്‍ പങ്കാളിയാണ്' എന്നും രാഹുല്‍ പറഞ്ഞു.

Keywords: Told My Mother That PM Modi Has Taught Me What Not to Do, Says Rahul After Heartland Win, New Delhi, Election, Result, Politics, Trending, Congress, BJP, Narendra Modi, Rahul Gandhi, Video, National.
Powered by Info News For You

Comments
Post a Comment