കര്‍ണ്ണാടകയിലേക്ക് ബൈക്ക് റൈഡിനു പോയ യുവാവിനെ കാണാതായിട്ട് രണ്ടാഴ്ച
കോഴിക്കോട്: (www.kvartha.com 07.12.2018) കര്‍ണ്ണാടകയിലേക്ക് ബൈക്ക് റൈഡിനു പോയ യുവാവിനെ കാണാതായിട്ട് രണ്ടാഴ്ച പിന്നിടുന്നു. കോഴിക്കോട് പാലാഴി സ്വാദേശിയായ സന്ദീപിനെ ആണ് കഴിഞ്ഞ രണ്ടാഴ്ചയായി കാണാതായിരിക്കുന്നത്.
കഴിഞ്ഞ മാസം 25 നാണു സന്ദീപ് അവസാനമായി വീട്ടിലേക്ക് വിളിച്ചത്. രാത്രിയോടെ വീട്ടില്‍ എത്തുമെന്നായിരുന്നു അപ്പോള്‍ പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് സന്ദീപുമായി ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. ബൈക്ക് റൈഡ് ഇഷ്ടപ്പെടുന്ന സന്ദീപ് യാത്ര ചെയ്യുന്നത് പതിവാണ്. അതേസമയം ശൃംഗേരി റൂട്ടിലെ കോപ്പയില്‍ വെച്ചു സന്ദീപിന്റെ ബാഗും ബൈക്കും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ഇവിടെ വെച്ചു തന്നെ ഫോണ്‍ ഓഫ് ആയതായിരിക്കാമെന്നാണ് പോലീസ് പറയുന്നത്. കര്‍ണ്ണാടക പോലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ബൈക്ക് പാര്‍ക്ക് ചെയ്തതിനു സമീപത്തെ തുഗാ നദിയില്‍ തിരച്ചല്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
സന്ദീപുമായി അവസാനം ബന്ധപെട്ട നാല് ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. 34 കാരനായ സന്ദീപ് കോഴിക്കോട് ഒരു അഡ്വര്‍ട്ടൈസിംഗ് കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. സന്ദീപ് മടങ്ങി എത്തുമെന്ന പ്രതീക്ഷയില്‍ ആണ് വീട്ടുകാരും നാട്ടുകാരും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 34 year old bike rider missing after two weeks, Kozhikode, News, Karnataka, Natives, Police, Probe, Phone call, Kerala.
Keywords: 34 year old bike rider missing after two weeks, Kozhikode, News, Karnataka, Natives, Police, Probe, Phone call, Kerala.
Powered by Info News For You

Comments
Post a Comment