റമ്മി കളിക്കാം സണ്ണിയോടൊപ്പം; യൂസൂ ഗെയിംസിന്റെ പുതിയ സെലിബ്രിറ്റി പങ്കാളിയായി സണ്ണി ലിയോണ്‍

കൊച്ചി: (www.kvartha.com 11.12.2018) ഗെയിമിങ്ങ് രംഗത്തെ മുന്‍നിരക്കാരായ യൂസൂ ഗെയിംസ് പുതിയ കാസിനോ ഗെയിമായ റമ്മി വിത്ത് സണ്ണി അവതരിപ്പിച്ചു. പ്രശസ്ത ചലച്ചിത്രതാരം സണ്ണി ലിയോണ്‍ ആണ് സെലിബ്രിറ്റി പങ്കാളി. പ്രശസ്ത കാര്‍ഡ് ഗെയിമായ ഇന്ത്യന്‍ റമ്മിയെ കൂടുതല്‍ ജനകീയമാക്കുകയാണ് സണ്ണി ലിയോണിനെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സണ്ണിയോടൊപ്പം റമ്മി എന്ന ഗെയിമിന്റെ ഉദ്ദേശ്യം.

ഇന്ത്യന്‍ റമ്മിയും റമ്മിയുടെ മറ്റു രൂപങ്ങളും സഹൃത്തുക്കള്‍ക്കും കുടംബാംഗങ്ങള്‍ക്കുമൊപ്പം സണ്ണിയോടൊപ്പം റമ്മിയില്‍ ആസ്വദിക്കാം. ഗൂഗിള്‍ പ്ലേ, ആപ്പ് സ്‌റ്റോര്‍, ഫേസ്ബുക്ക് എന്നിവയില്‍ റമ്മി വിത്ത് സണ്ണി ലഭ്യമാണ്. സണ്ണിയോടൊപ്പം റമ്മി പണം ഉപയോഗിച്ചുള്ള കളിയല്ല. കൂടാതെ ലോകമെങ്ങുമുള്ള കളിക്കാര്‍ക്ക് ഇത് പൂര്‍ത്തീകരിക്കാനുമാകും.

സണ്ണി ലിയോണിന്റെ ആരാധകര്‍ക്ക് അവരെ നേരിട്ടു കാണാനും അവരുടെ ഒപ്പുള്ള ഉപഹാരങ്ങള്‍ വാങ്ങാനും കഴിയും. ഇന്ത്യന്‍ റമ്മി, ബെറ്റ് റമ്മി, പ്രൈവറ്റ് ടേബിള്‍സ്, മിനി ഗെയിംസ് എന്നിവ പരമാവധി ഇന്ത്യക്കാരിലെത്തിക്കാന്‍, മുംബൈയിലെ ഡവലപ്‌മെന്റ് സ്റ്റുഡിയോ ആയ ഗാമിയാനുമായി യൂസൂ കരാറിലേര്‍പ്പെട്ടിട്ടുണ്ട്. റമ്മി വിത്ത് സണ്ണിയില്‍ ആരാധകര്‍ക്ക് തനിക്കൊപ്പം പങ്കെടുക്കാന്‍ അവസരം ലഭിക്കുമെന്ന് സണ്ണി ലിയോണ്‍ പറഞ്ഞു.


Keywords: Kerala, Kochi, News, Ernakulam, sunny_Leone, Entertainment, Cinema, Mumbai, India,  Now You Can Enjoy A Round Of Rummy With Sunny Leone



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?