രഹസ്യമായി ശബമരിമലയില്‍ എത്താന്‍ പോലീസ് നിര്‍ദേശിച്ചു; പൂര്‍ണസുരക്ഷയും വാഗ്ദാനം ചെയ്തു; എന്തുവന്നാലും അയ്യപ്പനെ കണ്ടേ മടങ്ങൂ; തൃപ്തി ദേശായി

തിരുവനന്തപുരം: (www.kvartha.com 22.12.2018) താന്‍ അധികം വൈകാതെ ശബരിമലയില്‍ ദര്‍ശനത്തിനായി എത്തുമെന്നും അത് മുമ്പ് സംഭവിച്ചതുപോലെ ആകില്ലെന്നും ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. പിഴവുകള്‍ പരിഹരിച്ച്, പഴുതുകള്‍ അടച്ചായിരിക്കും ഇനിയുള്ള തന്റെ വരവെന്നും തൃപ്തി പറഞ്ഞു.

ശബരിമലയില്‍ തങ്ങള്‍ വരുമെന്ന് മുമ്പ് പറഞ്ഞിരുന്ന അതേ നിലപാടില്‍ തന്നെയാണ് ഇപ്പോഴും. ഉറപ്പായും ഞങ്ങള്‍ വരും. എന്നാല്‍, അത് എന്നാണെന്ന് വെളിപ്പെടുത്താന്‍ കഴിയില്ല. പരസ്യമായി തീയതി പ്രഖ്യാപിച്ച്, പോലീസ് സുരക്ഷ ആവശ്യപ്പെട്ടിട്ടാണ് നേരത്തെ എത്തിയത്. അതിന്റെ ഫലമായിട്ടാണ് ഞങ്ങള്‍ക്കവിടെ പ്രവേശിക്കാന്‍ കഴിയാതെ എയര്‍പോര്‍ട്ടില്‍ നിന്ന് തിരികെപ്പോരേണ്ടിവന്നത്. മണിക്കൂറുകളോളമാണ് പ്രതിഷേധത്തെ തുടര്‍ന്ന് തങ്ങള്‍ക്ക് എയര്‍പോര്‍ട്ടില്‍ തന്നെ കഴിയേണ്ടിവന്നത്. അതുകൊണ്ട് ഇത്തവണ കൃത്യമായ തീയതി പറഞ്ഞിട്ട് വരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും തൃപ്തി അറിയിച്ചു.

Kerala police advice Trupti Desai on Sabarimala entry, Thiruvananthapuram, News, Religion, Trending, Sabarimala Temple, Airport, Protesters, Protection, Police, Kerala

വലിയ രീതിയിലുള്ള പ്രതിഷേധമാണ് കഴിഞ്ഞ തവണ ഞങ്ങള്‍ക്കുനേരെ ഉണ്ടായത്. പമ്പ വരെപ്പോലും പോകാന്‍ അവര്‍ ഞങ്ങളെ അനുവദിച്ചില്ല. വിമാനത്താവളത്തിന് പുറത്തിറങ്ങാന്‍ സമ്മതിച്ചില്ല. ഇതൊക്കെ ഭക്തിയുടെ പേരിലാണെന്ന് കരുതുന്നില്ല. ഒരു പുരോഗമന നാട് എന്ന് അവകാശപ്പെട്ടിട്ട് നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ വളരെ മോശമാണ്. എന്തുതന്നെയായാലും തീര്‍ച്ചയായും വലിയരീതിയിലുള്ള പ്രതിഷേധം പ്രതീക്ഷിച്ചുതന്നെയായിരിക്കും തങ്ങളുടെ വരവ്.

ഇക്കഴിഞ്ഞ സെപ്തംബര്‍ 27ന് ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ സുപ്രീംകോടതി അന്തിമവിധി പറഞ്ഞുകഴിഞ്ഞതാണ്. വിവേചനം പാടില്ലെന്നും ഏതുപ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാം എന്നുമുള്ള വിധിയായിരുന്നു അത്.

ഇടയ്ക്കിടെ ഇക്കാര്യം പറഞ്ഞുകൊണ്ട് സുപ്രീംകോടതിയിലേക്ക് പോകേണ്ട അവശ്യമില്ലല്ലോ. ഞങ്ങള്‍ വീണ്ടും വീണ്ടും ശ്രമിക്കും. എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും ലക്ഷ്യം കാണുകതന്നെ ചെയ്യും ഉറച്ച സ്വരത്തില്‍ തൃപ്തി പറഞ്ഞു.

ഇക്കാര്യത്തെ കുറച്ച് ദിവസങ്ങള്‍ക്കുമുമ്പ് കേരള പോലീസുമായി സംസാരിച്ചിരുന്നു. ഉറപ്പായും സുരക്ഷ നല്‍കുമെന്നാണ് അവര്‍ പറഞ്ഞത്. കഴിഞ്ഞ തവണ സംഭവിച്ചതുപോലെ മുന്‍കൂട്ടി തീയതി പ്രഖ്യാപിച്ച് വരാതെ ആരെയും അറിയിക്കാതെ വരാനാണ് അവര്‍ തങ്ങളോട് പറഞ്ഞത്. കേരള പോലീസിന്റെ ഭാഗത്തുനിന്ന് പരിപൂര്‍ണ സുരക്ഷ ലഭിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും തൃപ്തി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ തവണ സംഭവിച്ച പിഴവ് ആവര്‍ത്തിക്കാതിരിക്കാനുള്ള തയാറെടുപ്പുകള്‍ ഞങ്ങള്‍ ചെയ്യും. പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്ക് ഞങ്ങള്‍ എന്ന്, എപ്പോള്‍ വരുമെന്നതിനെ സംബന്ധിച്ച് ഒരു സൂചനപോലും കിട്ടില്ല. അത്രയും പഴുതുകള്‍ അടച്ചുതന്നെയാകും ഇനിയുള്ള വരവ്. ആത്യന്തികമായി ശബരിമലയിലെ യുവതീ പ്രവേശനമാണ് ഞങ്ങളുടെ ലക്ഷ്യം. അതിന് ഉതകുന്ന രീതിയിലുള്ള വരവ് തന്നെയാകും അടുത്തത്.

ഇനിയുള്ള വരവില്‍ ശബരിമലയില്‍ അയ്യപ്പനെ കണ്ട് തൊഴുതിട്ടേ ഞങ്ങള്‍ മടങ്ങൂ. ഞങ്ങള്‍ വന്ന് മടങ്ങിയതിന് ശേഷം മാത്രമായിരിക്കും അക്കാര്യം പുറത്തറിയുക. അതിനുള്ള തയാറെടുപ്പുകളിലാണ് ഞങ്ങളിപ്പോള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala police advice Trupti Desai on Sabarimala entry, Thiruvananthapuram, News, Religion, Trending, Sabarimala Temple, Airport, Protesters, Protection, Police, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?