ശബരിമല: രണ്ട് യുവതികള്‍ മല ചവിട്ടുന്നു; അപ്പാച്ചിമേട്ടില്‍ വന്‍ പ്രതിഷേധം
പത്തനം തിട്ട: (www.kvartha.com 24-12-2018) പോലീസിനെ അറിയിക്കാതെ രണ്ട് മലയാളി യുവതികള്‍ മലകയറുന്നു. പെരിന്തല്‍ മണ്ണ സ്വദേശിനി ബിന്ദു, കണ്ണൂര്‍ സ്വദേശിനി കനകദുര്‍ഗ്ഗ എന്നിവരാണ് മല ചവിട്ടാനെത്തിയത്. യുവതികള്‍ പമ്പയിലെത്തിയ ശേഷമാണ് പോലീസ് വിവരമറിയുന്നത്. ഇവര്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടില്ലെങ്കിലും സംരക്ഷണം നല്‍കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
പുലര്‍ച്ചെ 3.30ന് പമ്പയിലെത്തിയ ഇരുവരും ഗാര്‍ഡ് റൂം വഴി മലകയറാന്‍ തുടങ്ങുകയായിരുന്നു. അപ്പാച്ചിമേട്ടില്‍ ഇരുവര്‍ക്കുമെതിരെ പ്രതിഷേധമുണ്ടായെങ്കിലും യുവതികള്‍ പിന്മാറിയിട്ടില്ല. തമിഴ്‌നാട്ടില്‍ നിന്നുമെത്തിയ മനിതി സംഘാംഗങ്ങള്‍ എല്ലാവരും മടങ്ങിയതായാണ് പോലീസ് പറയുന്നത്. ഇന്നലെ പോലീസ് സംരക്ഷണയില്‍ സന്നിധാനത്തേയ്ക്ക് നീങ്ങിയ മനിതി അംഗങ്ങള്‍ പ്രതിഷേധക്കാരെ കണ്ട് ഭയന്ന് തിരിഞ്ഞോടിയിരുന്നു. കൂടുതല്‍ സുരക്ഷ ഒരുക്കാമെങ്കില്‍ വീണ്ടും വരുമെന്ന് പറഞ്ഞാണ് ഇവര്‍ മടങ്ങിയത്.
മനിതി അംഗങ്ങളെ തടഞ്ഞ 14 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Sabarimala,

Powered by Info News For You

Comments
Post a Comment