പാരീസ് ഭീകരാക്രമണം; മലയാളിയെ ചോദ്യം ചെയ്യാന്‍ ഫ്രഞ്ച് അന്വേഷണ സംഘം കേരളത്തില്‍
കൊച്ചി: (www.kvartha.com 05.12.2018) പാരീസ് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കനകമല ദാഇഷ് കേസില്‍ അറസ്റ്റിലായവരെ ചോദ്യം ചെയ്യാന്‍ ഫ്രഞ്ച് അന്വേഷണ സംഘം കേരളത്തില്‍. ദാഇഷ് ബന്ധം ആരോപിക്കപ്പെട്ട് കണ്ണൂര്‍ കനകമലയില്‍ പിടിയിലായ തൊടുപുഴ സ്വദേശി ജാസിം എന്‍.കെ സുബ്ഹാനി ഹാജ മൊയ്തീനെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം കേരളത്തില്‍ എത്തിയത്.
സുബ്ഹാനിക്ക് 2015ലെ പാരിസ് ആക്രമണത്തില്‍ പങ്കെടുത്തവരോടൊപ്പം വിദേശ പരിശീലനം ലഭിച്ചു എന്നും കണ്ടെത്തലുണ്ട്. ഇതിനെ തുടര്‍ന്നാണ് അന്വേഷണസംഘം ചോദ്യം ചെയ്യുന്നതിനായി കൊച്ചിയില്‍ എത്തിയത്. സംഘം ബുധനാഴ്ച വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ സുബ്ഹാനിയെ ചോദ്യം ചെയ്യും.
130 പേര്‍ കൊല്ലപ്പെട്ട 2015ലെ പാരിസ് ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ടാണ് എന്‍.ഐ.എ.യുടെ സഹകരണത്തോടെ ചോദ്യം ചെയ്യല്‍ നടക്കുന്നത്. വിദേശ രാജ്യത്തെ ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട് ഒരു യൂറോപ്യന്‍ അന്വേഷണ ഏജന്‍സി ഇന്ത്യയിലെ ജയില്‍പുള്ളിയെ ചോദ്യം ചെയ്യുന്നത് ഇതാദ്യമാണ്.
പാരിസ് ഭീകരാക്രമണക്കേസില്‍ അന്വേഷണം നടത്താനായി മൂന്നു ദിവസമാണ് ഫ്രഞ്ച് പോലീസ് ഇന്ത്യയില്‍ തങ്ങുന്നത്. ഇന്ത്യയിലെ ഫ്രഞ്ച് സ്ഥാനപതി കാര്യാലയത്തിലെ ഉദ്യോഗസ്ഥരും ഇവരെ അനുഗമിക്കുമെന്നാണ് അറിയുന്നത്. സുബ്ഹാനിയെ ചോദ്യം ചെയ്യുന്നത് വെള്ളിയാഴ്ച വരെ തുടരുമെന്നും സൂചനയുണ്ട്.
കേരളത്തിലെ വിവിധ ജില്ലകളില്‍ ഭീകരാക്രമണത്തിനു പദ്ധതിയിടാന്‍ കണ്ണൂര്‍ കനകമലയില്‍ രഹസ്യ യോഗം ചേര്‍ന്ന കേസില്‍ അറസ്റ്റിലായ സുബ്ഹാനി ഇപ്പോള്‍ വിചാരണ തടവുകാരനാണ്. പാരിസ് ആക്രമണക്കേസില്‍ അബ്ദുല്‍സലാമിനു പുറമെ അബ്ദുല്‍ ഹമീദ്, മുഹമ്മദ് ഉസ്മാന്‍ എന്നിവര്‍ക്കൊപ്പവും സുബ്ഹാനിക്ക് ആയുധ പരിശീലനം ലഭിച്ചിട്ടുണ്ടെന്നാണ് എന്‍.ഐ.എ. പറയുന്നത്.
സിറിയയിലെ പോര്‍മുഖത്ത് സഹപോരാളി കണ്‍മുന്നില്‍ ജീവനോടെ കത്തുന്നതു കണ്ടു ഭയന്നാണ് സുബ്ഹാനി ഇന്ത്യയിലേക്കു മടങ്ങാന്‍ പദ്ധതിയിട്ടത്. ഇതറിഞ്ഞ ഭീകരസംഘടന സുബ്ഹാനിയെ സിറിയയില്‍ തടവിലാക്കി. എന്നാല്‍ ഇന്ത്യയിലെത്തിയാലും ഭീകരപ്രവര്‍ത്തനം തുടരണമെന്ന ഉപാധിയോടെ ഒടുവില്‍ സുബ്ഹാനിയെ അവര്‍ മോചിപ്പിക്കുകയായിരുന്നുവെന്നും എന്‍.ഐ.എ. പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: French police come to Kerala for questioning Subuhani, Kochi, News, Allegation, Crime, Criminal Case, Police, Probe, Jail, Terrorism, Kerala.

Powered by Info News For You

Comments
Post a Comment