അങ്ങനെ ആളാരവമില്ലാതെ ഒരു താരകം കൂടി അരങ്ങൊഴിഞ്ഞു; വിരമിക്കല്‍ മത്സരം പോലും ലഭിക്കാതെ ഗൗതം ഗംഭീര്‍ പടിയിറങ്ങുമ്പോള്‍..
ന്യൂഡല്‍ഹി: (www.kvartha.com 04.12.2018) അങ്ങനെ ആളാരവമില്ലാതെ ഒരു താരകം കൂടി അരങ്ങൊഴിഞ്ഞു. വിരമിക്കല്‍ മത്സരം പോലും ലഭിക്കാതെ ഗൗതം ഗംഭീര്‍ പടിയിറങ്ങുമ്പോള്‍ വിരേന്ദര്‍ സേവാഗിനും സഹീര്‍ ഖാനും തുടങ്ങി നിരവധി മുതിര്‍ന്ന താരങ്ങളുടെ അതേ വിധി തന്നെയാണ് തന്നെ തേടിയെത്തിയതെന്ന ആശ്വാസം മാത്രമാണ് അദ്ദേഹത്തിനുള്ളത്.
വിരമിക്കല്‍ വിവരങ്ങള്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടാണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും ഗൗതം ഗംഭീര്‍ വിരമിച്ചിരിക്കുന്നത്. 2011 ല്‍ ഇന്ത്യ ലോകകപ്പില്‍ കിരീടം സ്വന്തമാക്കുമ്പോള്‍ ടീമില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു ഗംഭീര്‍. അന്ന് ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായത് ഗംഭീറിന്റെ ചെറുത്തുനില്‍പ്പായിരുന്നു. 2007 ടി20 ലോകകപ്പ് ഫൈനലിലും ഹീറോയായിരുന്നു ഈ ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍. ഏകദിന ലോകകപ്പ് ഫൈനലില്‍ 97 റണ്‍സും ടി20 ലോകകപ്പ് ഫൈനലില്‍ 75 റണ്‍സുമെടുത്ത് ടോപ് സ്‌കോററായ ഗംഭീറിന്റെ കരുത്തിലായിരുന്നു ഇന്ത്യയുടെ കിരീടധാരണം.
ഇന്ത്യയ്ക്കായി 58 ടെസ്റ്റും 147 ഏകദിനങ്ങളും 37 രാജ്യാന്തര ട്വന്റി 20 മല്‍സരങ്ങളും കളിച്ചിട്ടുണ്ട്. 2016ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഗംഭീറിന്റെ അവസാന രാജ്യാന്തര മത്സരം. ഒമ്പത് സെഞ്ചുറികളും 22 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടേ 4,154 റണ്‍സ് ഗംഭീര്‍ നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആകെ 10,324 റണ്‍സാണ് ഗംഭീറിന്റെ സമ്പാദ്യം. പതിനാല് വര്‍ഷം നീണ്ട കരിയറിനൊടുവിലാണ് താരം പാഡഴിക്കുന്നത്.
ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തില്‍ തുടങ്ങിയത് അവിടെവച്ചു തന്നെ അവസാനിക്കുന്നു. ഇതാണ് ശരിയായ സമയം. ഒരു ബാറ്റ്‌സ്മാനെന്ന നിലയില്‍ സമയത്തിന് പ്രാധാന്യം നല്‍കുന്നു. എന്നായിരുന്നു ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചത്.
Keywords: New Delhi, India, News, National, Gautham Gambhir, Sports, Cricket, Retirement, Gautam Gambhir announces retirement from all forms of cricket

Powered by Info News For You

Comments
Post a Comment