ട്രെയിനിടിച്ച് കാട്ടാന ചെരിഞ്ഞു

പാലക്കാട്: (www.kvartha.com 01.12.2018) ട്രെയിനിടിച്ചു കാട്ടാന ചെരിഞ്ഞു. വാളയാര്‍ കഞ്ചിക്കോടിനടുത്തു വല്ലടിയിലാണ് സംഭവം. ഏകദേശം 25 - 30 വയസ് പ്രായം വരുന്ന കൊമ്പന്റെ പിറക് വശത്താണ് ട്രെയിന്‍ ഇടിച്ചിരിക്കുന്നത്. ട്രാക്കില്‍ നിന്നും 10 മീറ്റര്‍ മാറിയായിരുന്നു ജഡം കണ്ടെത്തിയത്.

രാവിലെ 5.30 ഓടെയാവും സംഭവമെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. ട്രാക് പരിശോധിക്കുകയായിരുന്ന തൊഴിലാളികളാണ് ആനയെ ആദ്യം കണ്ടത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പരിസരത്തുതന്നെ ദഹിപ്പിക്കാനാണ് തീരുമാനം. പ്രദേശത്തെ റയില്‍വെ ട്രാക്കില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതും ആനകള്‍ ദാരുണമായി കൊല്ലപ്പെടുന്നതും പതിവാകുകയാണ്.


Keywords: Kerala, palakkad, News, Elephant, Dies, Animals, Train, Elephant dies after train hit  



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?