കാറിന് പിറകില്‍ ബൈക്കിടിച്ച് രണ്ടു യുവാക്കള്‍ക്ക് പരിക്ക്

കാസര്‍കോട് (www.evisionnews.co): കാറിന് പിറകില്‍ ബൈക്കിടിച്ച് രണ്ടു യുവാക്കള്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നിലഗുരുതരമാണ്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30 മണിയോടെ ഉദുമ ടൗണിലാണ് അപകടം. കളനാട് സ്വദേശിയായ യുവാവിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ബേക്കല്‍ കോട്ടയിലേക്ക് പോവുകയായിരുന്ന കര്‍ണാടക സ്വദേശികളായ കുടുംബം സഞ്ചരിക്കുകയായിരുന്ന കാറിനു പിറകില്‍ യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ് പരിക്കേറ്റ യുവാക്കളെ ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.
Powered by Info News For You
Comments
Post a Comment