വര്‍ക്കലയില്‍ രണ്ടര വയസുകാരന്റെ മരണം കൊലപാതകം; കൊല നടത്തിയ മാതാവും കാമുകനും കസ്റ്റഡിയില്‍

തിരുവനന്തപുരം: (www.kvartha.com 17.12.2018) വര്‍ക്കലയില്‍ രണ്ടര വയസുകാരന്‍ മരിച്ച സംഭവം ക്രൂരമായ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. മാതാവും കാമുകനും ചേര്‍ന്നുള്ള ക്രൂരമായ മര്‍ദനങ്ങളെ തുടര്‍ന്നാണ് ഏകലവ്യന്‍ എന്ന രണ്ടര വയസുകാരന്‍ മരിച്ചതെന്നാണ് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്.

സംഭവത്തെ തുടര്‍ന്ന് ഉത്തരവാദികളായ മാതാവ് ഉത്തരയേയും കാമുകന്‍ അയന്തി സ്വദേശി രതീഷിനേയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ആഴ്ചകള്‍ നീണ്ട ക്രൂര പീഡനത്തിനൊടുവില്‍ ആന്തരികാവയവങ്ങള്‍ക്കുണ്ടായ ക്ഷതമാണ് മരണത്തിന് കാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വെളിപ്പെട്ടതോടെ പോലീസ് ഇരുവരേയും ചോദ്യം ചെയ്തതോടെയാണ് ക്രൂരമായ കൊലപാതക വിവരം പുറത്താവുന്നത്.

Mom and boyfriend held after murder 2 and half year old boy, Thiruvananthapuram, Crime, Criminal Case, attack, hospital, Treatment, Child, Custody, Murder, Mother, Police, Local-News, Kerala

വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുംശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ കുസൃതി സഹിക്കാന്‍ കഴിയാത്തതിനാല്‍ ഉപദ്രവിച്ചതായാണ് ഇവര്‍ പോലീസിനോട് വെളിപ്പെടുത്തിയതെങ്കിലും ഉത്തരയ്ക്ക് ആദ്യ വിവാഹത്തിലുള്ള കുട്ടിയെ ഒഴിവാക്കാന്‍ കാമുകനുമായി ചേര്‍ന്ന് ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് ഇതെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍.

ആറ്റിങ്ങല്‍ ഡിവൈ.എസ്.പി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കുട്ടിയുടെ മരണത്തില്‍ പിതാവ് വടശ്ശേരിക്കോണം യു എസ് നിവാസില്‍ മനു സംശയം പ്രകടിപ്പിച്ചതോടെ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൊടും ക്രൂരതയുടെ യഥാര്‍ത്ഥ ചിത്രം പുറത്തുവരികയുമായിരുന്നു.

ചോദ്യം ചെയ്യലില്‍ കമ്പുകൊണ്ടും കൈകൊണ്ടുമാണ് കുഞ്ഞിനെ മര്‍ദിച്ചതെന്നാണ് ഇരുവരും പോലീസിനോട് പറഞ്ഞത്. എന്നാല്‍ പോലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. അതുകൊണ്ടുതന്നെ കൂടുതല്‍ അന്വേഷണം നടത്താനുള്ള തയ്യാറെടുപ്പിലാണ് പോലീസ്.

ഫോറന്‍സിക് ഉദ്യോഗസ്ഥരുടെയും പോലീസ് സര്‍ജന്റെയും സഹായത്തോടെ കുട്ടിയുടെ ആന്തരികാവയവങ്ങള്‍ക്കേറ്റ പരിക്കുകളുടെ സ്വഭാവം മനസിലാക്കിയശേഷമേ മറ്റ് ഏതെങ്കിലും ആയുധങ്ങള്‍ ഇവര്‍ ഉപയോഗിച്ചിട്ടുണ്ടോയെന്ന് വ്യക്തമാകൂ.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് വയറുവേദനയെന്ന് പറഞ്ഞ് ഉത്തരയും രതീഷും ചേര്‍ന്ന് കുഞ്ഞിനെ വര്‍ക്കല പുത്തന്‍ ചന്തയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അവിടെ നിന്നും നില ഗുരുതരമായതിനെ തുടര്‍ന്ന് വെഞ്ഞാറമുടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുംവഴിയാണ് കുട്ടി മരണപ്പെടുന്നത്. തുടര്‍ന്ന് ആറ്റിങ്ങല്‍ വലിയകുന്ന് താലൂക്കാശുപത്രിയില്‍ എത്തിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു.

തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്. മനുവിനെ ഉപേക്ഷിച്ച് ഒരുവര്‍ഷം മുമ്പാണ് ഉത്തര കാമുകനായ രതീഷിനൊപ്പം പോയത്. കുട്ടിയെ തനിക്ക് വിട്ടുകിട്ടാന്‍ മനു ശ്രമം നടത്തിയിരുന്നെങ്കിലും ഉത്തര അതിന് അനുവദിച്ചിരുന്നില്ല.

എന്നാല്‍ കഴിഞ്ഞദിവസം മകന്റെ മരണവാര്‍ത്തയറിഞ്ഞതോടെയാണ് സംശയം തോന്നിയ മനു പരാതിയുമായി പോലീസിനെ സമീപിച്ചത്. ഏകലവ്യന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം മനുവിന് വിട്ടുകൊടുത്തു. ഉത്തരയേയും രതീഷിനേയും തിങ്കളാഴ്ച ഇവരുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. വൈകുന്നേരത്തോടെ ഇവരെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mom and boyfriend held after murder 2 and half year old boy, Thiruvananthapuram, Crime, Criminal Case, attack, hospital, Treatment, Child, Custody, Murder, Mother, Police, Local-News, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?