പ്രധാനമന്ത്രി ആവാസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശ്രീരാമന് വീട് നല്‍കണം: ബി.ജെ.പി എം.പിയുടെ വിചിത്ര കത്ത്


ന്യൂഡല്‍ഹി (www.evisionnews.co): പ്രധാനമന്ത്രി ആവാസ് യോജനയില്‍ ഉള്‍പ്പെടുത്തി ശ്രീരാമന് താമസിക്കാന്‍ വീട് നിര്‍മ്മിച്ചുനല്‍കണമെന്ന് ബി.ജെ.പി എം.പി. ഉത്തര്‍പ്രദേശിലെ ഘോശിയില്‍ നിന്നുള്ള എം.പിയായ ഹരിനാരായണ്‍ രാജ്ഭറാണ് വിചിത്ര ആവശ്യവുമായി രംഗത്തെത്തിയത്. 'കനത്ത മഞ്ഞിലും വെയിലും മഴയിലുമാണ് രാമന്‍ കഴിയുന്നത്. തലയ്ക്ക് മേല്‍ ഒരു മേല്‍ക്കൂര പോലുമില്ലാതെ.'

വീടില്ലാത്തവര്‍ക്ക് വീട് നിര്‍മിച്ചുകൊടുക്കുക എന്നത് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അതിനാല്‍ ജില്ലാ ഭരണകൂടം പ്രധാനമന്ത്രി ആവാസ് യോജനയില്‍ ഉള്‍പ്പെടുത്തി ശ്രീരാമന് വീട് നിര്‍മ്മിച്ചു നല്‍കണമെന്നും രാജ്ഭര്‍ പറയുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് രാജ്ഭര്‍ ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥര്‍ക്ക് കത്തെഴുതിയിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാമക്ഷേത്ര നിര്‍മാണം വീണ്ടും ചര്‍ച്ചയാകുന്നതിനിടെയാണ് ബി.ജെ.പി നേതാവിന്റെ വിചിത്രമായ ആവശ്യം.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?