കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം നാളെ: യു.ഡി.എഫ് വിട്ടുനില്‍ക്കും


കണ്ണൂര്‍ (www.evisionnews.co): കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം നാളെ രാവിലെ പത്തിന് ഉദ്ഘാടനം ചെയ്യും. 9.55ന് മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭു എന്നിവര്‍ ചേര്‍ന്നു ഫ്‌ളാഗ് ഓഫ് ചെയ്യും. പദ്ധതി വിഭാവനം ചെയ്ത മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍ചാണ്ടിയേയും വിഎസിനെയും ക്ഷണിക്കാത്തതില്‍ യുഡിഎഫ് പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ആലോചിക്കുന്നുണ്ട്. ചടങ്ങുകള്‍ രാവിലെ ആറിനാരംഭിക്കും. ആദ്യ വിമാനത്തിലെ യാത്രക്കാരെ വായന്തോട് മട്ടന്നൂര്‍ സഹകരണബാങ്ക് പരിസരത്ത് ആറിനു സ്വീകരിക്കും. 6.30 നു യാത്രക്കാരെ ടെര്‍മിനല്‍ ബില്‍ഡിങ്ങിലേക്കു കൊണ്ടുപോകും. 

ഏഴിനു ഡിപ്പാര്‍ച്ചര്‍ ഹാളിനു മുന്നില്‍ മന്ത്രി ഇ.പി. ജയരാജന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. 8.35നു ബോര്‍ഡിങ് ഗേറ്റില്‍ യാത്രക്കാര്‍ക്കു മന്ത്രിമാര്‍ ഉപഹാരം നല്‍കും. ഒമ്പതിന് സി.ഐ.എസ്.എഫില്‍ നിന്നു മുഖ്യമന്ത്രി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കും. 9.15ന് മുഖ്യമന്ത്രി ദേശീയ പതാകയുയര്‍ത്തും. 9.30നു ഡിപ്പാര്‍ച്ചര്‍ ഹാളില്‍ മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, മറ്റു മന്ത്രിമാര്‍ എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് തെളിക്കും. 9.55നു മുഖ്യമന്ത്രിയും വ്യോമയാന മന്ത്രിയും ചേര്‍ന്ന് വിമാനം ഫ്‌ളാഗ് ഓഫ് ചെയ്യും. പത്തിനു മുഖ്യവേദിയില്‍ ഉദ്ഘാടനച്ചടങ്ങുകള്‍ തുടങ്ങും.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?