അബുദാബിയില്‍ തിരയില്‍പ്പെട്ട മക്കളെ കരയിലെത്തിച്ചശേഷം മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു
ദുബൈ: (www.kvartha.com 10.12.2018) അബുദാബിയില്‍ തിരയില്‍പ്പെട്ട മക്കളെ കരയിലെത്തിച്ചശേഷം യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം കൊട്ടാരക്കര കിഴക്കേത്തെരുവ് വൈഷ്ണവത്തില്‍ രവീന്ദ്രന്‍പിള്ളയുടെ മകന്‍ എസ്.ആര്‍. ദിലീപ്കുമാര്‍ രവീന്ദ്രന്‍ (39) ആണ് മരിച്ചത്.
അല്‍ റാഹ ബീച്ചില്‍ വെള്ളിയാഴ്ച രാവിലെ ഭാര്യ ലക്ഷ്മിയും അവരുടെ മാതാവും നോക്കിനില്‍ക്കെയായിരുന്നു കണ്‍മുന്നില്‍ ദുരന്തം സംഭവിച്ചത്. ദിലീപ്കുമാറും മകള്‍ ദേവികയും മകന്‍ ആര്യനും നീന്തുന്നതിനിടയില്‍ കുട്ടികള്‍ തിരയില്‍പ്പെട്ടു.
മക്കളെ രക്ഷിക്കാന്‍ ഏറെ പണിപ്പെട്ട ദിലീപ് കുമാര്‍ അവരെ തിരയില്‍പ്പെടാതെ ഉയര്‍ത്തിപ്പിടിച്ച് തീരത്ത് എത്തിച്ചശേഷം കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ മരണം സംഭവിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നുവരുന്നു.

Keywords: Days after Abu Dhabi beach tragedy, relatives warn people, Dubai, News, Obituary, Children, Drowned, Dead, Dead Body, Abu Dhabi, Gulf, World.
Powered by Info News For You

Comments
Post a Comment