ജാമ്യ വ്യവസ്ഥകള്‍ പാലിച്ചില്ല; രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കി; ഉടന്‍ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം
പത്തനംതിട്ട: (www.kvartha.com 15.12.2018) ശബരിമലയില്‍ ചോരവീഴ്ത്തുമെന്ന വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് അറസ്റ്റിലായ ശബരിമല ധര്‍മ സേന സംസ്ഥാന പ്രസിഡന്റ് രാഹുല്‍ ഈശ്വറിന് അനുവദിച്ചിരുന്ന ജാമ്യം റാന്നി കോടതി റദ്ദാക്കി. രാഹുല്‍ ഈശ്വര്‍ ജാമ്യ വ്യവസ്ഥകള്‍ പാലിക്കുന്നില്ലെന്നും ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പോലീസ് സമര്‍പ്പിച്ച അപേക്ഷയിലാണ് കോടതിയുടെ ഉത്തരവ്. രാഹുലിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാനും കോടതി ഉത്തരവിട്ടു.
പമ്പ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് രാഹുല്‍ ഈശ്വറിനെ നേരത്തെ അറസ്റ്റ് ചെയ്തതും തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടതും. നിരവധി വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് രാഹുലിനെ അന്ന് ജാമ്യത്തില്‍ വിട്ടത്.
എല്ലാ ശനിയാഴ്ചകളിലും കോടതിയില്‍ ഹാജരായി ഒപ്പ് വയ്ക്കണമെന്നതായിരുന്നു പ്രധാന വ്യവസ്ഥ. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ചയായി രാഹുല്‍ ഈശ്വര്‍ ഈ വ്യവസ്ഥ പാലിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് രാഹുലിനെ വീണ്ടും അറസ്റ്റ് ചെയ്യാനുള്ള റാന്നി കോടതിയുടെ ഉത്തരവ്.
അതേസമയം, പോലീസിലെ ചിലരുടെ രാഷ്ട്രീയ താത്പര്യങ്ങളാണ് ഇതിന് പിന്നിലെന്നും തനിക്കെതിരെ വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണെന്നും രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചു. കോടതി നിര്‍ദേശിച്ച ജാമ്യ വ്യവസ്ഥകളെല്ലാം താന്‍ പാലിച്ചിട്ടുണ്ട്.
എന്നാല്‍ ഒരു ദിവസം സ്‌റ്റേഷനില്‍ ഒപ്പിടാന്‍ കുറച്ച് വൈകിയതിനാണ് പോലീസ് ജാമ്യം റദ്ദാക്കണമെന്ന് അപേക്ഷ നല്‍കിയത്. ഇക്കാര്യത്തില്‍ തിങ്കളാഴ്ച തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്നും രാഹുല്‍ ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Court orders to arrest Rahul Easwar after he breaks bail conditions, Pathanamthitta, News, Sabarimala Temple, Religion, Court, Bail, Police, Trending, Arrest, Kerala.

Powered by Info News For You

Comments
Post a Comment