മുരാരി ബാപ്പുവിന്റെ പ്രഭാഷണം കേള്‍ക്കാന്‍ മുംബൈയില്‍ നിന്നും കൂട്ടത്തോടെ ലൈംഗികത്തൊഴിലാളികള്‍ എത്തി; അയോധ്യയില്‍ പ്രതിഷേധം
ലക്‌നൗ: (www.kvartha.com 25.12.2018) പ്രശസ്ത രാമകഥ ആചാര്യന്‍ മുരാരി ബാപ്പുവിന്റെ പ്രഭാഷണം കേള്‍ക്കാന്‍ മുംബൈയില്‍ നിന്നും 200 ലൈംഗികത്തൊഴിലാളികള്‍ എത്തിയതിനെ തുടര്‍ന്ന് അയോധ്യയില്‍ വന്‍ പ്രതിഷേധം. എന്നാല്‍, അയോധ്യയിലെ സന്ന്യാസിമാരില്‍ ഭൂരിപക്ഷവും ആചാര്യനു പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. കാമാത്തിപ്പുരയിലെ ലൈംഗികത്തൊഴിലാളികളാണു കഴിഞ്ഞ ദിവസം മുരാരി ബാപ്പുവിന്റെ ക്ഷണമനുസരിച്ച് രാമകഥ കേള്‍ക്കാനെത്തിയത്.
ഹിന്ദുമത സംഹിതകളെക്കുറിച്ച് അറിവില്ലാത്തവരാണു വിവാദമുണ്ടാക്കുന്നതെന്ന് സന്ന്യാസി പ്രമുഖരിലൊരാളായ പരമഹംസ ദാസ് പ്രതികരിച്ചു. ലൈംഗികത്തൊഴിലാളികള്‍ രാമകഥ കേള്‍ക്കുന്നതില്‍ തെറ്റില്ലെന്നും അത് അവരുടെ മനസ്സിനെ ശുദ്ധീകരിക്കാന്‍ ഉപകരിച്ചാല്‍ നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.
രാം ലല്ലയിലെ മുഖ്യ പുരോഹിതന്‍ സത്യാന്ദ്ര ദാസും മുരാരി ബാപ്പുവിനു പിന്തുണ പ്രഖ്യാപിച്ചു. ഹിന്ദു മതഗ്രന്ഥങ്ങളെക്കുറിച്ച് എല്ലാവരെക്കാളുമേറെ മുരാരി ബാപ്പുവിന് അറിയാമെന്നും അദ്ദേഹം ചെയ്യുന്നതെന്നും ചൂഷിത വിഭാഗങ്ങളുടെ ക്ഷേമത്തിനുവേണ്ടിയായിരിക്കുമെന്നും വിഎച്ച്പി വക്താവ് ശരദ് ശര്‍മ പറഞ്ഞു.
അയോധ്യയുടെ പവിത്ര അന്തരീക്ഷം തകര്‍ക്കാനാണു മുരാരി ബാപ്പുവിന്റെ ശ്രമമെന്ന് ധര്‍മ സേന നേതാവ് സന്തോഷ് ദുബെ ആരോപിച്ചു. ഇത്തരം സംഭവങ്ങള്‍ അദ്ദേഹം ആവര്‍ത്തിച്ചാല്‍, ലൈംഗിക പീഡനത്തിനു ജയിലിലായ വിവാദ ആള്‍ദൈവം അസാറാം ബാപ്പുവിന്റെ ഗതിവരുമെന്നും ദുബെ പറഞ്ഞു.
തുളസീദാസിന്റെ രാമചരിതമാനസില്‍ ലൈംഗികത്തൊഴിലാളികളെക്കുറിച്ചു പരാമര്‍ശിച്ചിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയ മുരാരി ബാപ്പു, വിവാദങ്ങള്‍ അവഗണിച്ച് പ്രഭാഷണവുമായി മുന്നോട്ടുപോകുകയാണ്. ഈ മാസം ആദ്യം അദ്ദേഹം മുംബൈയിലെ കാമത്തിപുര സന്ദര്‍ശിച്ച് ലൈംഗികത്തൊഴിലാളികളുമായി ആശയവിനിമയം നടത്തിപ്പോഴാണ് അവരെ അയോധ്യയിലേക്ക് ക്ഷണിച്ചത്.
Keywords: Morari Bapu: Morari Bapu Ram Katha for Immoral workers in Ayodhya, News, Religion, Mumbai, Religion, Criticism, Controversy, National.

Powered by Info News For You

Comments
Post a Comment