ജേക്കബ് തോമസിന് പുതിയ സസ്‌പെന്‍ഷന്‍; സര്‍ക്കാരിനെതിരെ ഡിജിപി കോടതിയെ സമീപിച്ചേക്കും


(www.evisionnews.co) ഡി.ജി.പി ജേക്കബ് തോമസിനെതിരായ അച്ചടക്ക നടപടി തുടര്‍ന്ന് സര്‍ക്കാര്‍. ജേക്കബ് തോമസിനെ സര്‍ക്കാര്‍ വീണ്ടും സസ്പെന്‍ഡ് ചെയ്തു. മൂന്നാം തവണയാണ് ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യുന്നത്. നിലവില്‍ ഡ്രഡ്ജര്‍ വാങ്ങിയതില്‍ അഴിമതി ഉണ്ടെന്ന വിജിലന്‍സ് റിപ്പോര്‍ട്ടാണ് സസ്‌പെന്‍ഷന് ആധാരമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ആറു മാസത്തേക്കാണ് സസ്‌പെന്‍ഷന്‍. കഴിഞ്ഞയാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട് ജേക്കബ് തോമസിനെതിരെ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടത്. 

ഇന്നലെ ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ കാലാവധി അവസാനിച്ചിരുന്നു. അതിനിടെയാണ് പുതിയ സസ്‌പെന്‍ഷന്‍. അപൂര്‍വമായിട്ടാണ് ഒരു ഉദ്യോഗസ്ഥനെ ഇങ്ങിനെ സസ്‌പെന്‍ഡ് ചെയ്യുന്നത്. നേരത്തെ സസ്‌പെന്‍ഷന്‍ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ വീണ്ടും കാലാവധി നീട്ടുന്നന്നതിന് കേന്ദ്രത്തിന്റെ അനുമതിക്ക് സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. ഇതു ലഭിക്കാത്ത സാഹചര്യത്തിലാണ് പുതിയ സസ്‌പെന്‍ഷന്‍.

അതേസമയം ഒരു വര്‍ഷത്തിലധികമായി സസ്‌പെന്‍ഷനില്‍ കഴിയുന്ന ജേക്കബ് തോമസ് പുതിയ സാഹചര്യത്തില്‍ കോടതിയെ സമീപിക്കുന്നതിന് സാധ്യതയുണ്ട്. അങ്ങിനെ വന്നാല്‍ സെന്‍കുമാറിന് ശേഷം പിണറായി സര്‍ക്കാരിനെതിരെ കോടതിയെ സമീപിക്കുമെന്ന ഡിജിപിയായി ജേക്കബ് തോമസ് മാറും

നേരത്തെ ഓഖി ദുരന്തത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് ജേക്കബ് തോമസ് സസ്പെന്‍ഷനിലായിരുന്നു. സംസ്ഥാനത്തെ നിയമവാഴ്ച തകര്‍ന്നെന്നുള്ള പ്രസ്താവനയാണു സസ്പെന്‍ഷനിലേക്കു നയിച്ചത്. ഇതു സര്‍ക്കാരിനെ കുറിച്ചു ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയെന്നാണു വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമായിരുന്നു നടപടി.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?