വര്‍ദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവല്‍ക്കരണം ലക്ഷ്യമാക്കി 'ജീവിതം സാക്ഷി' ടെലിഫിലിം

മേല്‍പറമ്പ്: (www.kasargodvartha.com 20.12.2018) വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവല്‍ക്കരണം ലക്ഷ്യമാക്കി 'ജീവിതം സാക്ഷി' എന്ന ടെലിഫിലിം ഷൂട്ടിംഗ് മേല്‍പറമ്പില്‍ ആരംഭിച്ചു. രക്ഷിതാക്കളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ഇത്തരമൊരു ടെലിഫിലിം ചെയ്യാന്‍ തയ്യാറായതെന്ന് സംവിധായകന്‍ ജാഷിര്‍ മേല്‍പറമ്പ് പറഞ്ഞു.

ജസീമിന്റെ ദുരൂഹ മരണം ഉള്‍പെടെയുള്ള വിഷയം ടെലിഫിലിമിന് പ്രചോദനമാവുകയായിരുന്നു. ഫിലിമിന്റെ ലോഗോ പ്രകാശനം പൗര പ്രമുഖന്‍ കല്ലട്ര മാഹിന്‍ ഹാജിയും, സ്വിച്ച് ഓന്‍ കര്‍മ്മം പൊതുപ്രവര്‍ത്തകന്‍ ബി കെ മുഹമ്മദ് ഷായും നിര്‍വ്വഹിച്ചു. ഇംഗ്ലീഷ് അഷ്‌റഫ്, ഹനീഫ് മരബയല്‍, ഷാഫി ഇന്‍ഡിക്ക, അച്ചു മായ, ജലീല്‍ മേല്‍പറമ്പ്, സുലൈമാന്‍, ശിഹാബ്, റാസിഖ് ദേളി, നൗഫല്‍ എം എം കെ, ഷമീം, സൈദു സീസ്‌ളു, ജംഷാദ്, ക്യാമറമാന്‍ ശോബിന്‍ ഫ്രാന്‍സിസ്, സ്റ്റില്‍ ഇംത്യാസ്, അസോസിയേറ്റ് ഡയറക്റ്റര്‍ രതീഷ്, അലി കടവത്ത് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ജനുവരി അവസാന വാരം ടെലിഫിലിം പുറത്തിറങ്ങുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.




Keywords: Kasaragod, Kerala, news, Top-Headlines, Melparamba, Telefilm with awareness about Drugs
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?