തട്ടമിട്ട പെണ്‍കുട്ടികളെ വിലക്കുന്ന സ്‌കൂള്‍ മാനേജ്‌മെന്റിന്റെ നടപടി ശരിയാണെന്നും ഇടപെടാനാവില്ലെന്നും
തിരുവനന്തപുരം: (www.kvartha.com 12.12.2018) തട്ടമിട്ട പെണ്‍കുട്ടികളെ വിലക്കുന്ന സ്‌കൂള്‍ മാനേജ്‌മെന്റിന്റെ നടപടി ശരിയാണെന്നും ഇടപെടാനാവില്ലെന്നും കേരള ഹൈക്കോടതി. തട്ടമിട്ടതിന്റെ പേരില്‍ പുറത്താക്കിയ വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ കയറ്റണമെന്ന് നിര്‍ദേശം നല്‍കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. മുസ്‌ലിം മതവിശ്വാസികളായ പെണ്‍കുട്ടികള്‍ തലയില്‍ തട്ടവും ഫുള്‍ സ്ലീവ് ഷര്‍ട്ടുമിട്ട് ക്ലാസില്‍ വരുന്നത് വിലക്കിയ സ്‌കൂള്‍ നടപടിക്കെതിരെ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് വിധി പറഞ്ഞത്.
വ്യക്തി താത്പര്യങ്ങള്‍ പൊതു താത്പര്യങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കണമെന്നും കോടതി പറഞ്ഞു. തിരുവന്തപുരം തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിനെതിരെയാണ് രണ്ട് വിദ്യാര്‍ത്ഥിനികള്‍ ഹൈക്കോടതിയെ സമീപിച്ചത്. സ്‌കൂളിന്റെ ഡ്രസ് കോഡിന് എതിരാണെന്ന കാരണത്താല്‍ തട്ടവും ഫുള്‍ സ്ലീവ് ഷര്‍ട്ടുമിടാന്‍ അനുവദിക്കുന്നില്ലെന്ന് കാട്ടിയായിരുന്നു ഹര്‍ജി.
അതേസമയം, സ്വകാര്യ അവകാശങ്ങള്‍ സ്ഥാപനത്തിന്റെ അവകാശങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്നായിരുന്നു കോടതി നിലപാട്. തട്ടവും ഫുള്‍ സ്ലീവ് ഷര്‍ട്ടുമിട്ട് ക്ലാസ്സില്‍ വരാമോ എന്നത് സ്‌കൂളിന്റെ അധികാരപരിധിയില്‍ വരുന്ന വിഷയമാണ്. തീരുമാനമെടുക്കേണ്ടത് സ്‌കൂള്‍ അധികൃതരാണെന്നും, ഇക്കാര്യത്തില്‍ സ്‌കൂളിന് നിര്‍ദേശം നല്‍കാന്‍ കോടതിക്ക് കഴിയില്ലെന്നും ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് പറഞ്ഞു.
ഇഷ്ടപ്രകാരം വസ്ത്രധാരണം നടത്താന്‍ ഒരാള്‍ക്ക് അവകാശമുണ്ടെന്നതു പോലെ, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അവരുടെ സ്ഥാപനം നടത്തിക്കൊണ്ടു പോകാനും അവകാശമുണ്ട്. അതുകൊണ്ട് ഇവ രണ്ടും തമ്മിലുള്ള ഒരു ബാലന്‍സ് സൂക്ഷിക്കുന്ന ചുമതലയാണ് കോടതിക്കുള്ളത്. ജസ്റ്റിസ് വ്യക്തമാക്കി.
വിധിന്യായത്തിന്റെ പകര്‍പ്പ്:

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, High Court of Kerala, High Court, News, School, Student, Girl, Cannot Direct School To Allow Muslim Girls To Wear Headscarf & Full Sleeved Shirt With Uniform: Kerala HC [Read Judgement]

Powered by Info News For You

Comments
Post a Comment