ബസ് ഓടിക്കാന്‍ പോലുമറിയില്ല: ആകാശത്ത് വിലസുന്നത് പത്താം ക്ലാസ് പോലുമില്ലാത്ത പൈലറ്റുമാര്‍


ലാഹോര്‍ (www.evisionnews.co): ഉയര്‍ന്ന പഠനങ്ങള്‍ നടത്തിയാലേ പൈലാറ്റാവാന്‍ പറ്റൂ, അതു മാത്രമല്ല ഉയര്‍ന്ന മാര്‍ക്കോടെ മിടുമിടുക്കരായി പരീക്ഷകളില്‍ പാസാവുകയും വേണം. പക്ഷേ പാക്കിസ്ഥാനിലെ കഥ അങ്ങനെയല്ല, പത്താംതരം പോലും പാസാകാത്തവരാണ് ഇന്നു പാക്കിസ്ഥാനില്‍ പൈലറ്റായി വിലസുന്നത്. ഞെട്ടിക്കുന്ന രേഖകള്‍ രാജ്യത്തെ ദേശീയ വിമാനക്കമ്പനി പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പി.ഐ.എ) സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചതിനു പിന്നാലെയാണു പൈലറ്റുമാരുടെ യോഗ്യത പുറത്താകുന്നത്. 

സുപ്രീം കോടതിയില്‍ പി.ഐ.എ നല്‍കിയ റിപ്പോര്‍ട്ടില്‍ ഏഴു ഉദ്യോഗസ്ഥരുടെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായിരുന്നു, അതില്‍ അഞ്ചു പേരാകട്ടെ പത്താം ക്ലാസ് പോലും പാസ്സാകാത്താവര്‍. രേഖകള്‍ ഹാജരാക്കാതിരുന്ന 50 ജീവനക്കാരെ സസ്പെന്റ് ചെയ്തതായി പിഐഎ കോടതിയെ അറിയിച്ചു. ആയിരക്കണക്കിനു ജനങ്ങളുടെ ജീവനു യാതൊരു സുരക്ഷയും കല്‍പ്പിക്കാതെ മെട്രിക്കുലേഷന്‍ ജയിച്ചിട്ടില്ലാത്ത, ബസ് പോലും ഓടിക്കാന്‍ വശമില്ലാത്തവരാണ് വിമാനം പറപ്പിക്കാന്‍ വന്നതെന്ന് അറിഞ്ഞ ജസ്റ്റിസ് ജസുല്‍ അഹ്സാന്‍ അമ്പരന്നു എന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. 36,000 കോടി രൂപയിലേറെ നഷ്ടമാണ് കഴിഞ്ഞ ജൂണ്‍ അവസാനത്തോടെ പി.ഐ.എയ്ക്കുണ്ടായത്. മാറി മാറിയെത്തിയ സര്‍ക്കാരുകള്‍ക്ക് പോലും പി.ഐ.എയെ രക്ഷിക്കാന്‍ ഇന്നേ വരെ കഴിഞ്ഞിട്ടില്ല.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?