മുത്വലാഖ് വോട്ടെടുപ്പിലും ചര്‍ച്ചയിലും പങ്കെടുക്കാതെ മാറിനിന്നത് ബിജെപിയുമായുണ്ടാക്കിയ ധാരണപ്രകാരം; കുഞ്ഞാലിക്കുട്ടിക്കെതിരെ ഐഎന്‍എല്‍

കോഴിക്കോട്: (www.kvartha.com 28.12.2018) മുത്വലാഖ് വിഷയത്തില്‍ മുസ്ലിം ലീഗ് എംപി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഗുരുതര ആരോപണവുമായി ഐഎന്‍എല്‍ രംഗത്ത്. ലേക്‌സഭയില്‍ നടന്ന മുത്വലാഖ് വോട്ടെടുപ്പിലും ചര്‍ച്ചയിലും പങ്കെടുക്കാതെ കുഞ്ഞാലിക്കുട്ടി മാറിനിന്നത് ബിജെപിയുമായുണ്ടാക്കിയ ധാരണപ്രകാരമാണെന്ന് ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം അബ്ദുള്‍ അസീസ് ആരോപിച്ചു.

ഇ ടി മുഹമ്മദ് ബഷീര്‍ വോട്ട് ചെയ്തപ്പോള്‍ കുഞ്ഞാലിക്കുട്ടി എന്തുകൊണ്ടാണ് മാറി നിന്നതെന്ന് വ്യക്തമാക്കണമെന്നും ഐഎന്‍എല്‍ ആവശ്യപ്പെട്ടു. ഐഎന്‍എല്ലിന്റെ ആരോപണങ്ങള്‍ക്കടക്കം മറുപടി കുഞ്ഞാലിക്കുട്ടി തന്നെ നല്‍കുമെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പ്രതികരിച്ചു.

മുത്തലാഖ് ബില്ല് ചര്‍ച്ചയില്‍ മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തതിനെതിരെ വിമര്‍ശനം ശക്തമാവുകയാണ്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ദിവസവും പി കെ കുഞ്ഞാലിക്കുട്ടിയും മറ്റൊരു മുസ്ലിം ലീഗ് എംപിയായ പി വി അബ്ദുല്‍ വഹാബും വോട്ട് ചെയ്യാനെത്തിയിരുന്നില്ല. വിമാനം വൈകിയതാണ് വോട്ടെടുപ്പിന് എത്താത്തതെന്നായിരുന്നു അന്ന് നേതാക്കളുടെ വിശദീകരണം.

Kerala, Kozhikode, INL, Muslim-League, Politics, Kunhalikutty, INL against PK Kunhalikkutty

Keywords: Kerala, Kozhikode, INL, Muslim-League, Politics, Kunhalikutty, INL against PK Kunhalikkutty 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?