വഖഫ് ബോര്‍ഡിന് സര്‍ക്കാര്‍ ഫണ്ട് നിഷേധിക്കുന്നു: ബോര്‍ഡ് പ്രതിസന്ധിയില്‍
മലപ്പുറം (www.evisionnews.co): വഖഫ് ബോര്‍ഡിന് സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് നിഷേധിക്കുന്നു. ബജറ്റില്‍ വകയിരുത്തിയ തുക സര്‍ക്കാര്‍ ലഭിക്കാത്തതിനാല്‍ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് വഖഫ് ബോര്‍ഡ്. പെന്‍ഷന്‍, ചികിത്സാ സഹായം തുടങ്ങിയ ക്ഷേമ പദ്ധതികള്‍ക്ക് പോലും പണം നല്‍കാനാകുന്നില്ല. ചരിത്രത്തിലാദ്യമായാണ് സര്‍ക്കാറില്‍നിന്ന് പണം കിട്ടാതെ പ്രവര്‍ത്തനം പ്രതിസന്ധിയിലാകുന്നതെന്ന് ബോര്‍ഡ് യോഗം കുറ്റപ്പെടുത്തി.
2017 -18 സാമ്പത്തിക വര്‍ഷം അനുവദിച്ചതില്‍ ഒരു കോടി 60ലക്ഷം രൂപ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ട്രഷറിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇതില്‍ 60ലക്ഷം പിന്നീട് തിരികെ വഖഫ് ബോര്‍ഡിന് നല്‍കിയില്ല. 2018-19 വര്‍ഷം ഒരുകോടി 20ലക്ഷം രൂപ വകയിരുത്തിയെങ്കിലും ഇതുവരെ ലഭിച്ചത് 20ലക്ഷം രൂപ മാത്രമാണ്. ഇതാണ് ബോര്‍ഡിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളി വിട്ടത്. തുടര്‍ന്ന് വഖഫ് സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന അധ്യാപകര്‍,അറബി ഭാഷ പണ്ഡിതര്‍, ഇമാമുമാര്‍ തുടങ്ങിയവരുടെ പ്രതിമാസ പെന്‍ഷനും മുടങ്ങി. ചികിത്സാ, വിവാഹം തുടങ്ങിയവയ്ക്കുള്ള സാമ്പത്തിക സഹായ വിതരണവും നിലച്ചു. ഭിന്നശേഷിക്കാര്‍ക്കുള്ള സഹായവും നല്‍കാനും ഫണ്ടില്ലാതായി മാറി.
Powered by Info News For You

Comments
Post a Comment