'അടുത്ത മേയ് മാസം വരെയേ നീയൊക്കെയുള്ളൂ'; പി എസ് ശ്രീധരന്‍ പിള്ള ഉള്‍പ്പടെയുള്ള ബി ജെ പി സംസ്ഥാന നേതാക്കള്‍ക്ക് വധഭീഷണി

കണ്ണൂര്‍: (www.kvartha.com 05.12.2018) പി.എസ്.ശ്രീധരന്‍ പിള്ളയുള്‍പ്പടെയുള്ള ബി.ജെ.പി സംസ്ഥാന നേതാക്കള്‍ക്ക് വധഭീഷണി. ശ്രീധരന്‍ പിള്ളയുടെ പേരില്‍ കണ്ണൂര്‍ ജില്ലാകമ്മറ്റി ഓഫീസിന്റെ വിലാസത്തിലാണ് ഭീഷണിക്കത്ത് ലഭിച്ചിരിക്കുന്നത്. ശോഭാ സുരേന്ദ്രന്‍, കെ.സുരേന്ദ്രന്‍, എ.എന്‍.രാധാകൃഷ്ണന്‍, വി.വി.രാജേഷ്, ബി.ഗോപാലകൃഷ്ണന്‍, ഗോപാലന്‍ കുട്ടി എന്നിവര്‍ക്കെതിരെയും കത്തില്‍ വധഭീഷണി മുഴക്കിയിട്ടുണ്ട്.

 Kerala BJP chief P S Sreedharan Pillai and other leaders receives death threat, Kannur, News, Politics, BJP, Life Threat, Complaint, Leaders, Police, Probe, Kerala

'അടുത്ത മേയ് മാസം വരെയേ നീയൊക്കെയുള്ളൂ' എന്നു പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്. കത്തിനെ തുടര്‍ന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കി. സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala BJP chief P S Sreedharan Pillai and other leaders receives death threat, Kannur, News, Politics, BJP, Life Threat, Complaint, Leaders, Police, Probe, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?