ബംഗലൂരുവിന്റെ വിശുദ്ധി സംരക്ഷിക്കണം; നഗരത്തിലെ പുതുവര്‍ഷ ആഘോഷങ്ങള്‍ വിലക്കണമെന്ന് ഹിന്ദു സംഘടന
ബംഗലൂരു: (www.kvartha.com 22-12-2018) പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് നഗരത്തിന്റെ വിശുദ്ധി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു സംഘടന. ഹിന്ദു ജനജാഗൃതി സമിതിയാണ് ആവശ്യവുമായി ബംഗലൂരു പോലീസ് കമ്മീഷണര്‍ ടി സുനീല്‍ കുമാറിന് പരാതി നല്‍കിയിരിക്കുന്നത്. 2 വര്‍ഷം മുന്‍പ് പുതുവര്‍ഷാഘോഷങ്ങള്‍ക്കിടയിലുണ്ടായ മാനഭംഗ ശ്രമങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ നഗരത്തിന്റെ പേര് ചീത്തയാക്കിയെന്നും ജനജാഗൃതി സമിതി കോ ഓര്‍ഡിനേറ്റര്‍ മോഹന്‍ ഗൗഡ പറയുന്നു.
പാശ്ചാത്യ സംസ്‌ക്കാരങ്ങള്‍ പുതു തലമുറയെ നശിപ്പിക്കുകയാണ്. സ്ത്രീകളും പുരുഷന്മാരും മദ്യപിക്കുന്നു, പുകവലിക്കുന്നു. ലഹരിയില്‍ അശ്ലീല നൃത്തം ചവിട്ടുന്നു. പെണ്‍കുട്ടികളെ ശല്യം ചെയ്യാന്‍ ഇത് ക്രിമിനലുകളെ പ്രേരിപ്പിക്കുമെന്നും ഗൗഡ പരാതിയില്‍ പറയുന്നു.
ബംഗലൂരിലെ തന്ത്രപ്രധാനമായ എം ജി റോഡ്, ബ്രിഗേഡ് റോഡ് എന്നിവിടങ്ങളിലെ പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്നാണ് ജനജാഗൃതി സമിതി ആവശ്യപ്പെടുന്നത്. ഈ സ്ഥലങ്ങളിലെ പുതുവര്‍ഷ ആഘോഷങ്ങള്‍ക്കിടയിലാണ് രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിരവധി സ്ത്രീകള്‍ മാനഭംഗത്തിന് ഇരയായത്. പോലീസ് സാന്നിദ്ധ്യമുണ്ടായിട്ടും അക്രമികള്‍ ഇവിടെ അഴിഞ്ഞാടുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Bengaluru: A right-wing Hindu outfit has appealed to the police to ban new year celebrations on the city's signature locations like MG Road and Brigade Road on December 31 to "protect the sanctity of Bengaluru".

Keywords: National, Bengaluru, New Year
Powered by Info News For You

Comments
Post a Comment