'ബി ജെ പി പശുരാഷട്രീയം ജനം തിരിച്ചറിഞ്ഞ് തുടങ്ങി'

മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 12.12.2018) ബി ജെ പിയുടെ പശുരാഷട്രീയവും ജനങ്ങളെ ഭിന്നിപ്പിച്ച് രാജ്യത്തെ തകര്‍ക്കുന്ന സമീപനവും ജനങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയതിന്റെ പുതിയ സൂചനയാണ് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലമെന്ന് എസ് ഡി പി ഐ ജില്ലാ പ്രസിഡണ്ട് എന്‍ യു അബ്ദുല്‍ സലാം പറഞ്ഞു. എസ് ഡി പി ഐ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് 'നാട്ടറിവ്' പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതത്തെ മറയാക്കി വര്‍ഗീയത ഇളക്കിവിട്ട് രാഷ്ട്രീയ മുതലെടുപ്പാണ് ബി ജെ പിയും സംഘ്പരിവാറും നടത്തുന്നത്. ഇത് ജനം തിരിച്ചറിയണമെന്നും, കാസര്‍കോടിനെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുന്ന സമാജോല്‍സവ പരിപാടിക്ക് അനുമതി നല്‍കുന്നതില്‍ നിന്നും നിയമപാലകര്‍ വിട്ടു നില്‍ക്കണമെന്നും ഈ വിഷയത്തില്‍ സര്‍ക്കാറിന് മൃതുഹിന്ദുത്വ സമീപനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പരിപാടിയില്‍ ജില്ലാ ട്രഷറര്‍ ഡോ. സി.ടി. സുലൈമാന്‍ 'നമ്മുടെ രാഷ്ട്രീയം' എന്ന വിഷയത്തില്‍ ക്ലാസെടുത്തു. പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ എരിയാല്‍ അധ്യക്ഷത വഹിച്ചു. ഷരീഫ് പടന്ന, ഖാദര്‍ അറഫ, ശിഹാബ് പുത്തൂര്‍, റിയാസ് കുന്നില്‍, സവാദ് കല്ലങ്കൈ, അഫ്‌സല്‍ പുത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, SDPI, SDPI against BJP on Election result
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?