നടിയെ ആക്രമിച്ച കേസില്‍ അഭിഭാഷകരെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി

കൊച്ചി:(www.kvartha.com 05/12/2018) കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ അഭിഭാഷകരെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി. അഭിഭാഷകരായ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരെയാണ് കുറ്റപത്രത്തിലെ പ്രതിസ്ഥാനത്ത് നിന്നും നീക്കിയത്. കേസിലെ പ്രധാന തെളിവുകളിലൊന്നായ മൊബൈല്‍ ഫോണ്‍ നശിപ്പിച്ച കേസിലായിരുന്നു പോലീസ് ഇവരെ പ്രതിചേര്‍ത്തത്.

കേസ് നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഇവരെ കുറ്റവിമുക്തരാക്കിയത്. ഒളിവില്‍ കഴിയവെ കേസിലെ പ്രധാനപ്രതിയായ പള്‍സര്‍ സുനി അഭിഭാഷകരായ പതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരെ സമീപിച്ചിരുന്നു. ഇരുവരും നല്‍കിയ നല്‍കിയ വിടുതല്‍ ഹര്‍ജി ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. ഇരുവരും ഫോണ്‍ നശിപ്പിച്ചെന്ന പോലീസ് വാദം അംഗീകരിക്കാനാകില്ലെന്നും കോടതി അറിയിച്ചു.

News, Kochi, Kerala, Police, Court, Actress attacked case; lawyers exempted from Charge sheet


നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡും ഫോണും ഉള്‍പ്പടെയുള്ളവ അഭിഭാഷകനായ പ്രതീഷ് ചാക്കോയെ ഏല്‍പിച്ചിരുന്നുവെന്ന് പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു. പിന്നീട് നടത്തിയ റെയ്ഡില്‍ പ്രതീഷ് ചാക്കോയുടെ ഓഫീസില്‍ നിന്ന് മെമ്മറി കാര്‍ഡ് കണ്ടെടുത്തിരുന്നു. എന്നാല്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച ഫോണ്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നാല്‍ മൊബൈല്‍ ഫോണ്‍ കത്തിച്ചുകളഞ്ഞെന്നായിരുന്നു രാജു ജോസഫ് പോലീസിന് നല്‍കിയ മൊഴി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Police, Court, Actress attacked case; lawyers exempted from Charge sheet


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?