കുടുംബ ബന്ധങ്ങള്‍ കൂട്ടിയിണക്കി വനിതാ കമ്മീഷന്‍ അദാലത്ത്
തിരുവനന്തപുരം: (www.kvartha.com 20.12.2018) തര്‍ക്കത്തെ തുടര്‍ന്ന് വര്‍ഷങ്ങളായി വേര്‍പിരിഞ്ഞ് താമസിക്കുന്ന ദമ്പതിമാരേയും സഹോദരങ്ങളേയും ഒരുമിപ്പിച്ച് വനിതാ കമ്മീഷന്‍ അദാലത്ത്. നാല് വര്‍ഷമായി ചെറിയ പ്രശ്‌നങ്ങളുടെ പേരില്‍ പരസ്പരം സംസാരിക്കാതെ വേര്‍പിരിഞ്ഞ് താമസിക്കുന്ന ദമ്പതിമാര്‍ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് ഒരുമിക്കാന്‍ തീരുമാനിച്ചു. രണ്ട് പേരുടെയും പ്രശ്‌നങ്ങള്‍ മാതാപിതാക്കളുടെ മുന്നില്‍ വെച്ച് പറഞ്ഞുതീര്‍ത്തു. സഹോദരി സഹോദരനെതിരെ നല്‍കിയ പരാതിയും അദാലത്തില്‍ ഒത്തുതീര്‍പ്പായി. ഇഴയറ്റ് പോകുന്ന കുടുംബബന്ധങ്ങളെ കൂട്ടിയോജിപ്പിച്ച ഒട്ടേറെ സന്ദര്‍ഭങ്ങള്‍ക്ക് കമ്മീഷന്‍ അദാലത്ത് സാക്ഷ്യം വഹിച്ചു.
അദാലത്തില്‍ പരാതികളുമായി എത്തുന്നവരില്‍ ചിലര്‍ ഇതേ പരാതി മറ്റിടങ്ങളിലും നല്‍കുന്നുണ്ട്. ഒരേ പരാതി വിവിധ നിയമ സ്ഥാപനങ്ങളില്‍ നല്‍കി പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്ന പ്രവണത കൂടുന്നതായും ഇത് സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്നും വനിതാ കമ്മീഷന്‍ അംഗം അഡ്വ. എം എസ് താര അഭിപ്രായപ്പെട്ടു. അദാലത്തില്‍ സ്വത്ത് തര്‍ക്കങ്ങളും കുടുംബപ്രശ്‌നങ്ങളുമാണ് കൂടുതല്‍ പരിഗണിച്ചത്. തൊഴിലിടങ്ങളിലെ പീഡനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും കമ്മീഷനു മുമ്പാകെയെത്തി.
ഒരു മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഫ്‌ളാറ്റ് വാഗ്ദാനം ചെയ്ത് വീട്ടമ്മയില്‍ നിന്നും 30 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ വീട്ടമ്മക്ക് സൗജന്യ നിയമ സഹായം ലഭ്യമാക്കാന്‍ കമ്മീഷന്‍ മുന്‍കയ്യെടുക്കുമെന്ന് കമ്മീഷന്‍ അംഗം ഇ എം രാധ പറഞ്ഞു. ഫ്‌ളാറ്റ് നിര്‍മിച്ചു കൈമാറാതെ കബളിപ്പിച്ച മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനോട് പല തവണ ആവശ്യപ്പെട്ടിട്ടും മക്കളുടെ പഠനത്തിനായി പോലും ഈ തുക തിരിച്ചു നല്‍കിയില്ല. മക്കളുടെ വിദ്യാഭ്യാസത്തിനായി കഷ്ടപ്പെടുന്ന വീട്ടമ്മ തുടര്‍ന്ന് കമ്മീഷനെ സമീപിക്കുകയായിരുന്നു.
150 പരാതികള്‍ അദാലത്തില്‍ പരിഗണിച്ചു. അഞ്ച് എണ്ണത്തില്‍ റിപ്പോര്‍ട്ട് തേടി. മൂന്ന് കേസുകളില്‍ കൗണ്‍സലിംഗ് നടത്താനും തീരുമാനിച്ചു. 120 കേസുകള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. ഡയറക്ടര്‍ വി.യു.കുര്യാക്കോസും അദാലത്തില്‍ പങ്കെടുത്തു. തൈക്കാട് റെസ്റ്റ് ഹൗസില്‍ നടക്കുന്ന അദാലത്ത് വ്യാഴാഴ്ചയും തുടരും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Women's Commission, Women Commission Adalath on family issues

Powered by Info News For You

Comments
Post a Comment