തേപ്പുപെട്ടി ഓഫ് ചെയ്യാന്‍ മറന്ന് വീട്ടുകാര്‍ വീടുപൂട്ടിപോയി; തീപിടിച്ച് കിടക്കയും കട്ടിലും കത്തിനശിച്ചു

പൊയ്‌നാച്ചി: (www.kasargodvartha.com 18.12.2018) തേപ്പുപെട്ടി ഓഫ് ചെയ്യാന്‍ മറന്ന് വീട്ടുകാര്‍ വീടുപൂട്ടിപോയി. തീപിടിച്ച് കിടക്കയും കട്ടിലും കത്തിനശിച്ചു. മുറി മുഴുവന്‍ കരിമൂടി നശിച്ചു. പൊയിനാച്ചി- ആടിയം റോഡരികിലെ ബാലന്‍ കുന്നുമ്മലിന്റെ വീട്ടിലാണ് തീപിടുത്തമുണ്ടായത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. രാവിലെ കിടപ്പുമുറിയില്‍ വെച്ച് ഉപയോഗിച്ച തേപ്പുപെട്ടി ഓഫ് ചെയ്യാതെ വീട്ടുകാര്‍ വീടുപൂട്ടി ജോലിക്കു പോവുകയായിരുന്നു.

മണിക്കൂറുകള്‍ക്കു ശേഷം വീട്ടില്‍ നിന്നും കരിമ്പുക ഉയരുന്നത് കണ്ട് അയല്‍ക്കാര്‍ വീട്ടുടമസ്ഥനെ വിളിച്ചറിയിച്ചു. വീട്ടിലെത്തി തുറന്നു നോക്കിയപ്പോള്‍ മുറി പൂര്‍ണമായും തീയും പുകയും കൊണ്ട് മൂടിയിരുന്നു. തേപ്പുപ്പെട്ടി വെച്ചിരുന്ന കിടക്ക കത്തി കട്ടിലിലും തീ പടര്‍ന്ന നിലയിലായിരുന്നു.

Photo: File


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, fire, Poinachi, Fire in house at Poinachi
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?