മുസ്ലിംകളെല്ലാം രാജ്യം വിടണമെന്ന് പോസ്റ്റിട്ട ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ മകന്റെ അക്കൗണ്ട് ഫേസ് ബുക്ക് മരവിപ്പിച്ചു
ഇസ്രയേല്‍ (www.evisionnews.co): മുസ്ലിംകളെല്ലാം രാജ്യം വിടണമെന്ന് പോസ്റ്റിട്ട ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ മകന്‍ യായിര്‍ നെതന്യാഹുവിന്റെ അക്കൗണ്ട് 24 മണിക്കൂര്‍ നേരത്തേക്ക് ഫേസ് ബുക്ക് മരവിപ്പിച്ചു. പലസ്തീനില്‍ നിന്നുള്ള ആക്രമത്തെ തുടര്‍ന്ന് ഫേസ്ബുക്കിലിട്ട പോസ്റ്റാണ് യായിറിന് പ്രശ്നമായത്. സംഭവത്തിന് ശേഷം എല്ലാം മുസ്ലിംകളും ഇസ്രായേല്‍ വിടണമെന്ന യായിര്‍ പോസ്റ്റിട്ടതാണ് വിവാദമായത്. 'എവിടെയാണ് അക്രമങ്ങള്‍ ഇല്ലാത്തത് എന്ന് നിങ്ങള്‍ക്കറിയാമോ? ഐസ് ലാന്‍ഡിലും ജപ്പാനിലും മുസ്ലിംകള്‍ ഇല്ലാത്തത് തികച്ചും യാദൃച്ഛികം'- അക്രമത്തിന് ശേഷം യായിര്‍ തന്റെ പേജില്‍ കുറിച്ചു.
വ്യാഴാഴ്ച സെന്‍ട്രല്‍ വെസ്റ്റ് ബാങ്ക് ബസ് സ്റ്റേഷന് അടുത്ത് നടന്ന ആക്രമത്തിലാണ് രണ്ട് ഇസ്രായേലി ഭടന്‍മാര്‍ മരിച്ചത്. ഇതാണ് യായിരിനെ പ്രകോപിപ്പിച്ചത്.ഇതിനെ തുടര്‍ന്നാണ് ഫേ്സ്ബുക്ക് നടപടിയെടുത്തത്. എന്നാല്‍ താനിട്ട പോസ്റ്റിനെ തുടര്‍ന്ന് അക്കൗണ്ട് മരവിപ്പിച്ച ഫേസ് ബുക്കിന്റെ നടപടി സ്വോച്ഛാധിപത്യമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ മകന്‍ യായിര്‍ നെതന്യാഹു.
Powered by Info News For You

Comments
Post a Comment