വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ ബി ജെ പിക്ക് കനത്ത തിരിച്ചടി നല്‍കി എക്‌സിറ്റ് പോള്‍; രാജസ്ഥാനില്‍ കോണ്‍ഗ്രസ്, മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ത്രിശങ്കു

ന്യൂഡല്‍ഹി: (www.kvartha.com 08.12.2018) നിര്‍ണായകമായ അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ ബി ജെ പിക്ക് കനത്ത തിരിച്ചടി നല്‍കി എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. രാജസ്ഥാനില്‍ ബി.ജെ.പി ഭരണത്തെ തൂത്തെറിഞ്ഞ് കോണ്‍ഗ്രസ് പൂര്‍വാധികം ശക്തിയോടെ തിരിച്ചു വരുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനം. മിക്ക ഏജന്‍സികളും രാജസ്ഥാനില്‍ കോണ്‍ഗ്രസിന് തന്നെ ഭൂരിപക്ഷം ഉണ്ടാകുമെന്ന അഭിപ്രായം പങ്കുവെയ്ക്കുന്നു.

മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസും ബി.ജെ.പിയും ഇഞ്ചോടിഞ്ച് പോരാട്ടമായതിനാല്‍ തൂക്ക് സഭയാകുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ് -ടി.ഡി.പി സഖ്യത്തിന്റെ വെല്ലുവിളി അതിജീവിച്ച് തെലുങ്കാനയില്‍ ചന്ദ്രശേഖര റാവുവിന്റെ ടി.ആര്‍.എസ് അധികാരം നിലനിറുത്തുമെന്നും മിസോറാമില്‍ കോണ്‍ഗ്രസിനെ പിന്തള്ളി മിസോനാഷണല്‍ ഫ്രണ്ട് അധികാരത്തിലേറുമെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നു. ഡിസംബര്‍ 11നാണ് വോട്ടെണ്ണല്‍.

 Rajasthan, Telangana, Chhattisgarh, Mizoram, MP Exit Polls 2018: Highlights, New Delhi, News, Politics, BJP, Congress, Election, Result, Trending, National

മധ്യപ്രദേശില്‍ നാലാം തവണയും അധികാരം നിലനിറുത്താന്‍ ശ്രമിക്കുന്ന ബി.ജെ.പി വലിയ കക്ഷിയാകുമെന്നാണ് മിക്ക സര്‍വേ ഫലങ്ങളുടെയും സൂചന. കേവലഭൂരിപക്ഷം ഉറപ്പില്ല. അധികാരം നിലനിറുത്താന്‍ ലക്ഷ്യമിടുന്ന ഛത്തീസ്ഗഡിലും ബി.ജെ.പിക്ക് അടിപതറുമെന്നാണ് സൂചന. അവിടെയും ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ ഒപ്പത്തിനൊപ്പം പോരാട്ടം നടന്നുവെന്ന് സര്‍വേകള്‍ വ്യക്തമാക്കുന്നു.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

മധ്യപ്രദേശ് ആകെ സീറ്റ് - 230 (കേവല ഭൂരിപക്ഷം:116) 2013: ബി.ജെ.പി:165 കോണ്‍ഗ്രസ്: 58, ബി.എസ്.പി 3 സീ വോട്ടര്‍: ബി.ജെ.പി: 108128 കോണ്‍ഗ്രസ്: 95115 മറ്റുള്ളവര്‍: 11 ഇന്ത്യാ ടുഡെആക്‌സിസ് ബി.ജെ.പി: 102120 കോണ്‍ഗ്രസ്: 104122 ബി.എസ്.പി: 13 മറ്റുള്ളവര്‍: 38 ടൈംസ് നൗസി.എന്‍.എക്‌സ് ബി.ജെ.പി: 126 കോണ്‍ഗ്രസ്: 89 ബി.എസ്.പി: 6 മറ്റുള്ളവര്‍: 9 ന്യൂസ് എക്‌സ്‌മൈ നേതാ ബി.ജെ.പി: 106 കോണ്‍ഗ്രസ്: 112 മറ്റുള്ളവര്‍: 12 ന്യൂസ് 24പേസ് ബി.ജെ.പി: 110 കോണ്‍ഗ്രസ്: 115 മറ്റുള്ളവര്‍: 10 ടുഡെയ്‌സ് ചാണക്യ ബി.ജെ.പി: 103 കോണ്‍ഗ്രസ്: 125 മറ്റുള്ളവര്‍: 2 എ.ബി.പി ന്യൂസ്‌ലോക്‌നീതി സി.എസ്.ഡി.എസ് ബി.ജെ.പി: 94 കോണ്‍ഗ്രസ്: 126 മറ്റുള്ളവര്‍: 7 റിപ്പബ്‌ളിക് ടിവിജന്‍ കീ ബാത്ത് ബി.ജെ.പി: 108128 കോണ്‍ഗ്രസ്: 95115 മറ്റുള്ളവര്‍: 7 2. രാജസ്ഥാന്‍: ആകെ സീറ്റ്: 200(പോള്‍ നടന്നത് 199) കേവലഭൂരിപക്ഷം: 100 2013: ബി.ജെ.പി: 163, കോണ്‍ഗ്രസ്: 21 സീ വോട്ടര്‍ ബി.ജെ.പി:60, കോണ്‍ഗ്രസ്: 137,മറ്റുള്ളവര്‍:2 ഇന്ത്യാ ടുഡെ ആക്‌സിസ്: ബി.ജെ.പി:5572, കോണ്‍ഗ്രസ്: 119141,മറ്റുള്ളവര്‍: 411 ടൈംസ് നൗസി.എന്‍.എക്‌സ്: ബി.ജെ.പി:85, കോണ്‍ഗ്രസ്:105, ബി.എസ്.പി: 2മറ്റുള്ളവര്‍: 7 ന്യൂസ് 24 പേസ്: ബി.ജെ.പി:75, കോണ്‍ഗ്രസ്: 115,മറ്റുള്ളവര്‍: 9 പോള്‍സ് ഓഫ് പോള്‍സ്: ബി.ജെ.പി:82, കോണ്‍ഗ്രസ്: 108,മറ്റുള്ളവര്‍: 9 റിപ്പബ്‌ളിക് ടിവിജന്‍കീ ബാത്ത് ബി.ജെ.പി:93, കോണ്‍ഗ്രസ്: 91,മറ്റുള്ളവര്‍:15 3. ഛത്തീസ്ഗഡ് ആകെ സീറ്റ് 60(കേവലഭൂരിപക്ഷം 46) 2013ല്‍ ബി.ജെ.പി: 49, കോണ്‍ഗ്രസ് 39 ടൈംസ് നൗസി.എന്‍.എക്‌സ് ബി.ജെ.പി: 46, കോണ്‍ഗ്രസ്: 35, മറ്റുള്ളവര്‍: 9 എ.ബി.പി ന്യൂസ്‌സി.എസ്.ഡി.എസ് ബി.ജെ.പി: 52, കോണ്‍ഗ്രസ്: 35, മറ്റുള്ളവര്‍: 3 സി വോട്ടര്‍ ബി.ജെ.പി3543 , കോണ്‍ഗ്രസ്: 4050, മറ്റുള്ളവര്‍: 37 ന്യൂസ് നേഷന്‍ ബി.ജെ.പി: 3842, കോണ്‍ഗ്രസ്: 4044, മറ്റുള്ളവര്‍: 16 ഇന്ത്യാ ടുഡെആക്‌സിസ് ബി.ജെ.പി: 2131, കോണ്‍ഗ്രസ്: 5585, മറ്റുള്ളവര്‍: 48 ടുഡെയ്‌സ് ചാണക്യ: ബി.ജെ.പി:36 , കോണ്‍ഗ്രസ്: 50, മറ്റുള്ളവര്‍: 4 ഇന്ത്യാ ടിവി: ബി.ജെ.പി: 4250, കോണ്‍ഗ്രസ്: 3238, ബി.എസ്.പി: 68, മറ്റുള്ളവര്‍: 13 റിപ്പബ്‌ളിക്ജന്‍ കീ ബാത്ത് ബി.ജെ.പി: 44, കോണ്‍ഗ്രസ്: 40, മറ്റുള്ളവര്‍: 6 ന്യൂസ് 24 പേസ് മീഡിയ ബി.ജെ.പി: 3642, കോണ്‍ഗ്രസ്: 4551, മറ്റുള്ളവര്‍:48 4. തെലങ്കാന (ആകെ സീറ്റ് 119) കേവലഭൂരിപക്ഷം: 60 2014: ടി.ആര്‍.എസ്: 63, കോണ്‍: 21, ടി.ഡി.പി: 15, ബി.ജെ.പി:5 ടൈംസ് നൗസി.എന്‍.എക്‌സ് കോണ്‍ഗ്രസ്ടി.ഡി.പി: 37, ടി.ആര്‍.എസ്: 66, ബി.ജെ.പി: 7 മറ്റുള്ളവര്‍: 9 റിപ്പബ്‌ളിക് ടിവിജന്‍ കീ ബാത്ത് കോണ്‍ഗ്രസ്ടി.ഡി.പി:3852 , ടി.ആര്‍.എസ്: 5085, ബി.ജെ.പി: 47 മറ്റുള്ളവര്‍: 814 ഇന്ത്യാ ടുഡെആക്‌സിസ് കോണ്‍ഗ്രസ്ടി.ഡി.പി:2133 , ടി.ആര്‍.എസ്: 7991, ബി.ജെ.പി: 13 മറ്റുള്ളവര്‍: 814 ന്യൂസ് എക്‌സ്‌നേതാ: കോണ്‍ഗ്രസ്ടി.ഡി.പി:46 , ടി.ആര്‍.എസ്: 57, ബി.ജെ.പി: 6, മറ്റുള്ളവര്‍: 10 ടി ന്യൂസ്: കോണ്‍ഗ്രസ്ടി.ഡി.പി:3444 , ടി.ആര്‍.എസ്: 5565, ബി.ജെ.പി: 57 മറ്റുള്ളവര്‍: 1316 ടിവി 9ആരാ കോണ്‍ഗ്രസ്ടി.ഡി.പി:2535 , ടി.ആര്‍.എസ്: 7585, ബി.ജെ.പി: 23 മറ്റുള്ളവര്‍: 711 5. മിസോറാം: ആകെ സീറ്റ്: 40 കേവല ഭൂരിപക്ഷം:21 2013: കോണ്‍: 34, എം.എന്‍.എഫ്: 5 ടൈംസ് നൗസി.എന്‍.എക്‌സ്: കോണ്‍ഗ്രസ്: 16, എം.എന്‍.എഫ്: 18, മറ്റുള്ളവര്‍: 6 ഇന്ത്യാ ടുഡെ ആക്‌സിസ് കോണ്‍ഗ്രസ്: 812, എം.എന്‍.എഫ്: 1622, മറ്റുള്ളവര്‍: 6 സീവോട്ടര്‍ കോണ്‍ഗ്രസ്: 1418, എം.എന്‍.എഫ്: 1620, മറ്റുള്ളവര്‍: 3

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Rajasthan, Telangana, Chhattisgarh, Mizoram, MP Exit Polls 2018: Highlights, New Delhi, News, Politics, BJP, Congress, Election, Result, Trending, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?