അന്വേഷണം വിഴിത്തിരിവിലേക്ക്; നടിയെ വിളിച്ചത് രവി പൂജാര തന്നെയെന്ന് പോലീസ്
കൊച്ചി:(www.kvartha.com 25/12/2018) കൊച്ചിയിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ അന്വേഷണം നിര്‍ണായക വഴിത്തിരിവിലേക്ക്. നടിയെ വിളിച്ചത് രവി പൂജാര തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചു. രവി പൂജാരയുമായി ബന്ധപ്പെട്ട് കര്‍ണ്ണാടക പോലീസ് നേരത്തെ അറസ്റ്റ് ചെയ്ത പത്തു പേരെ കഴിഞ്ഞ ദിവസം കേരളാ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇവര്‍ രവിയുടെ ശബ്ദം തിരിച്ചറിഞ്ഞു. ഇതിനുപിന്നാലെയാണ് നടി ലീന മരിയ പോളിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത് അധോലോക കുറ്റവാളി രവി പൂജാര തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചത്.
ഇതിനിടെ രവിയുടെ 40 അനുയായികളുടെ ലിസ്റ്റ് കേരളാ പോലീസ് ശേഖരിച്ചു. കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറില്‍ വെടിവെപ്പ് നടത്തിയതാരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
നേരത്തെ 25 ലക്ഷം ആവശ്യപ്പെട്ട് കഴിഞ്ഞ നവംബറില്‍ പൂജാരി തന്നെ വിളിച്ചിരുന്നതായി ലീന പോലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ ഇത്രയും വലിയ തുക രവി പൂജാര, ലീനയില്‍ നിന്ന് ആവശ്യപ്പെട്ടതാണ് പോലീസിനെ ആശങ്കയിലാക്കുന്നത്. വീണ്ടും ലീനയെ ഇതുസംബന്ധിച്ച് ചോദ്യം ചെയ്യേണ്ടിവരുമെന്ന് പോലീസ് പറഞ്ഞു.
മംഗളൂരു, ഉഡുപ്പി, ബെംഗളൂരു എന്നിവിടങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ രവി പൂജാര കര്‍ണ്ണാടകയിലെ ബിസിനസ്, ബില്‍ഡര്‍ മേഖലയിലെ സമ്പന്നരെ വിളിച്ച് നേരത്തെ ഇത്തരത്തില്‍ ഭീഷണി മുഴക്കിയിരുന്നതായി വ്യക്തമായിട്ടുണ്ട്. എല്ലാ ഫോണ്‍ വിളികളും പണം ആവശ്യപ്പെട്ട് കൊണ്ടുള്ളതായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Police, Investigates,Beauty parlor attack case: Investigation against Ravi Pujari
Powered by Info News For You

Comments
Post a Comment