ബാത് ടബ്ബില്‍ കുളിച്ചുകൊണ്ടിരിക്കെ ഐഫോണ്‍ ഉപയോഗിച്ച പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

റഷ്യ: (www.kvartha.com 12.12.2018) ബാത് ടബ്ബില്‍ കുളിച്ചുകൊണ്ടിരിക്കെ ഐഫോണ്‍ ഉപയോഗിച്ച പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. കുളിക്കുന്നതിനിടെ ചാര്‍ജ് ചെയ്യാനിട്ടിരുന്ന ഐഫോണില്‍ നിന്ന് ഷോക്കേറ്റാണ് ആയോധനകല താരത്തിന് ദാരുണാന്ത്യം സംഭവിച്ചത്. റഷ്യയിലെ ബര്‍ടെസ്‌ക് സ്വദേശിയായ ഐറീന റബ്ബിനിക്കോവയാണ് ദാരുണമായി മരിച്ചത്. മെസേജ് അയക്കുന്നതിനിടെ ഫോണ്‍ ബാത്ത് ടബില്‍ വീഴുകയായിരുന്നു. ഇതിന് പിന്നാലെ ഐറീനക്ക് വെള്ളത്തിലൂടെ ഷോക്കേല്‍ക്കുകയും ചെയ്തു.

ശബ്ദം കേട്ട് മാതാപിതാക്കള്‍ മുറിയില്‍ എത്തിയപ്പോള്‍ ചലനമറ്റ് കിടക്കുന്ന ഐറീനയെയാണ് കണ്ടത്. പതിനഞ്ചുകാരിയായ ഐറീന ആയോധനകല രംഗത്തെ ചാമ്പ്യന്‍ കൂടിയാണ്. റഷ്യയുടെ ദേശീയ ടീമിലേക്ക് ഐറീന തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Teen electrocuted after dropping charging iPhone in bath, Russia, News, Obituary, Dead, Girl, Mobile Phone, World

'സ്‌പോര്‍ട്‌സായിരുന്നു അവളുടെ ജീവവായു. സ്‌പോര്‍ട്‌സില്‍ ഉയരങ്ങളില്‍ എത്തുക എന്നതായിരുന്നു അവളുടെ സ്വപ്നം' എന്ന് ഐറീനയുടെ മാതാവ് പറഞ്ഞു. ഇത്തരത്തില്‍ കഴിഞ്ഞ വര്‍ഷം ഐഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് ബ്രിട്ടിഷ് യുവാവ് മരിച്ചിരുന്നു. ബാത്ത് റൂമില്‍ വെച്ച് ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ മുപ്പത്തിരണ്ടുകാരനായ റിച്ചാര്‍ഡ് ബുള്ളിനാണ് അപകടം സംഭവിച്ചത്.

ലോകത്ത് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരില്‍ ഏഴു ശതമാനം പേര്‍ കുളിക്കുമ്പോഴും ഫോണ്‍ ഉപയോഗിക്കുന്നവരാണെന്നാണ് അടുത്തിടെ പുറത്ത് വന്ന സര്‍വെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ചാര്‍ജ് ചെയ്യുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നത് അപകടം വരുത്തുമെന്ന് അറിഞ്ഞ ശേഷവും ഇത്തരത്തില്‍ ഫോണ്‍ ഉപയോഗിക്കുന്നവരുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ അഞ്ച് പേരാണ് ഇത്തരത്തില്‍ മരണപ്പെട്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Teen electrocuted after dropping charging iPhone in bath, Russia, News, Obituary, Dead, Girl, Mobile Phone, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?