ശബരിമലയില്‍ പ്രതിഷേധം ഇരമ്പുന്നു; സന്നിധാനത്തേക്ക് പോലീസ് സംരക്ഷണയില്‍ പോയ യുവതികളെ തിരിച്ചിറക്കുന്നു; പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്ക്
ശബരിമല: (www.kvartha.com 24.12.2018) ശബരിമലയില്‍ പ്രതിഷേധം ഇരമ്പുന്നു. ഇതേതുടര്‍ന്ന് സന്നിധാനത്തേക്ക് പോലീസ് സംരക്ഷണയില്‍ പോയ രണ്ട് യുവതികളെ തിരിച്ചിറക്കുന്നു. അതേസമയം ക്രമസമാധാന പ്രശ്‌നത്തെ തുടര്‍ന്നാണ് യുവതികളെ തിരിച്ചിറക്കുന്നതെന്ന് പോലീസ് ഔദ്യോഗികമായി അറിയിച്ചു.
ഇതിനിടെ മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയായ കനകദുര്‍ഗയ്ക്ക് ദജേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. മല കയറുന്നതിനിടെ ഇവര്‍ ബോധരഹിതയാവുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇവര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കി. അതിനിടെ കൂടെയുണ്ടായിരുന്ന കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ബിന്ദു തിരിച്ചിറങ്ങില്ലെന്ന് അറിയിച്ചെങ്കിലും പോലീസ് ബലമായിത്തന്നെ ഇവരെ തിരിച്ചിറക്കുകയാണ്.
അപ്പാച്ചിമേടും മരക്കൂട്ടവും പിന്നിട്ടശേഷമാണ് ഇവര്‍ തിരിച്ചിറങ്ങുന്നത്. താഴെ എത്തിച്ച് ആവശ്യമായ ചികിത്സ ലഭ്യമാക്കിയതിനുശേഷം വീണ്ടും സന്നിധാനത്തേക്കു കൊണ്ടുപോകാമെന്ന് ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണു തങ്ങള്‍ തിരിച്ചിറങ്ങുന്നതെന്ന് യുവതികള്‍ പറയുന്നു.
തിരിച്ചിറങ്ങാന്‍ താല്‍പര്യമില്ല. ക്രമസമാധാന പ്രശ്‌നങ്ങള്‍ പരിഹരിച്ചതിന് ശേഷം തങ്ങളെ വീണ്ടും മലകയറ്റണമെന്ന് യുവതികള്‍ പോലീസിനോട് ആവശ്യപ്പെട്ടു. പോലീസ് തങ്ങളെ നിര്‍ബന്ധിച്ച് തിരിച്ചിറക്കുകയാണെന്നും ദുര്‍ഗയ്ക്ക് ദേഹാസ്വാസ്ഥ്യം ഇല്ലെന്നും ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍ ക്രമസമാധാന പ്രശ്‌നം പരിഹരിച്ചതിന് ശേഷം മല കയറ്റുമെന്ന് യുവതികള്‍ക്ക് പോലീസ് ഉറപ്പ് നല്‍കി. അതിനിടെ ശബരിമലയില്‍ യുവതികള്‍ മല കയറുന്നതിനെതിരെ നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണമുണ്ടായി. ന്യൂസ് 18 ചാനലിന്റെ കാമറാമാന്റെ കൈക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു, മനോരമ ന്യൂസ് സംഘത്തിന്റെ കാമറകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെയാണു രണ്ടു യുവതികള്‍ മലകയറാനെത്തിയത്. കനത്ത പോലീസ് സുരക്ഷയില്‍ ഇവരെ മരക്കൂട്ടം വരെ എത്തിച്ചിരുന്നു. അപ്പാച്ചിമേടു മുതല്‍ ശക്തമായ പ്രതിഷേധമാണ് ഇവര്‍ക്കെതിരെയുണ്ടായത്. അപ്പാച്ചിമേടില്‍നിന്ന് പ്രതിഷേധക്കാരെ ഷീല്‍ഡുപയോഗിച്ചു തള്ളിമാറ്റിയാണു മരക്കൂട്ടത്ത് എത്തിച്ചത്. ഇവിടെനിന്നും തിരിച്ചുപോകില്ലെന്ന നിലപാടിലായിരുന്നു യുവതികള്‍.

എത്ര ദിവസം വേണമെങ്കിലും തടഞ്ഞുവയ്ക്കാം. പക്ഷേ ദര്‍ശനം നടത്താതെ തിരികെപോവില്ല. ഭരണഘടനാ ലംഘനമാണ് നടക്കുന്നത്. യുവതികള്‍ക്ക് മലകയറാമെന്നാണു സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. തങ്ങളെ സുരക്ഷിതരായി സന്നിധാനത്തെത്തിക്കേണ്ടത് പോലീസാണെന്നും യുവതികള്‍ പ്രതികരിച്ചിരുന്നു.
അതേസമയം, മലകയറാനെത്തിയ യുവതികളുടെ വീടുകള്‍ക്കു മുന്‍പിലും നാമജപ പ്രതിഷേധം നടക്കുകയാണ്. തിരുവനന്തപുരത്തിനു പോകുകയാണെന്നു പറഞ്ഞാണു കനകദുര്‍ഗ വീട്ടില്‍നിന്നു പോയതെന്ന് ഭര്‍ത്താവ് പറഞ്ഞു. മലകയറുന്ന വിവരം തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, പമ്പയിലും ശരണപാതയിലും മനിതി സംഘത്തെ തടഞ്ഞവര്‍ക്കെതിരെ കേസെടുത്തു.
വഴി തടഞ്ഞവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയ ശേഷമാണു മനിതി അംഗങ്ങള്‍ മടങ്ങിയത്. പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കിയ ശേഷം മനിതി സംഘവുമായി മല കയറാന്‍ ശ്രമിച്ച പോലീസ് നീക്കം രാവിലെ പാളുകയായിരുന്നു. പത്ത് മീറ്റര്‍ മുന്നോട്ടു പോയ മനിതി സംഘത്തിനു നേരെ പാഞ്ഞടുത്തത് അഞ്ഞൂറിലധികം ഭക്തരാണ്.
മനിതി സംഘാംഗങ്ങള്‍ ജീവനും കൊണ്ട് തിരിച്ചോടി. പോലീസ് യുവതികളെ ഉടന്‍ വാഹനത്തിലേക്കു മാറ്റി. തുടര്‍ന്നു നടത്തിയ ചര്‍ച്ചയിലാണ് തമിഴ്‌നാട്ടിലേക്കു മടങ്ങാന്‍ ഇവര്‍ തീരുമാനിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sabarimala protest; two women back to Pamba, Sabarimala Temple, News, Religion, Police, Women, Malappuram, Protesters, Treatment, Kerala.

Powered by Info News For You

Comments
Post a Comment