രാമക്ഷേത്രത്തിന് മാത്രമേ വോട്ട് നല്‍കൂ; രാജ്‌നാഥ് സിംഗിന്റെ പ്രസംഗം തടസപ്പെടുത്തി കാണികള്‍

ലഖ്‌നൗ: (www.kvartha.com 24-12-2018) കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ പ്രസംഗം തടസപ്പെടുത്തി കാണികള്‍. രാജ്‌നാഥിന്റെ പ്രസംഗത്തിനിടെ അയോധ്യയില്‍  രാമക്ഷേത്രം നിര്‍മ്മിക്കുന്ന പാര്‍ട്ടിക്കേ ഞങ്ങള്‍ വോട്ട് ചെയ്യൂ എന്ന് കാണികള്‍ മുദ്രാവാക്യം മുഴക്കുകയായിരുന്നു.

ലഖ്‌നൗവില്‍ യുവ കുഭ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാജ്‌നാഥ്. ലഖ്‌നൗവില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് രാജ്‌നാഥ്. വിഷയത്തില്‍ സംഘാടകര്‍ ഇടപെട്ടതോടെയാണ് കാണികള്‍ നിശ്ശബ്ദരായത്.

National, Rajnath Singh

ഏതാണ്ട് നാലു മിനിട്ടോളം കാണികള്‍ രാജ്‌നാഥിന്റെ പ്രസംഗം തടസപ്പെടുത്തി. നിശ്ശബ്ദരായിരുന്നാല്‍ മാത്രമേ താന്‍ സംസാരിക്കൂവെന്ന് രാജ്‌നാഥും പറഞ്ഞതോടെ കാണികള്‍ അടങ്ങുകയായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: LUCKNOW: Home Minister Rajnath Singh on Sunday found himself in an uncomfortable situation after slogans demanding the construction of Ram temple in Ayodhya were raised in the middle of his speech in Lucknow.

Keywords: National, Rajnath Singh


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?